കൊല്ലത്ത് വളർത്തുമൃഗങ്ങളോട് യുവാവിൻ്റെ ലൈംഗികാതിക്രമം;സ്ത്രീകളോടും കുട്ടികളോടും സമാന രീതിയിലുള്ള പെരുമാറ്റം;ഒടുവിൽ പണിപെട്ട് അറസ്റ്റ്
സ്വന്തം ലേഖകൻ
കൊല്ലം: വളർത്തുമൃഗങ്ങളോട് ലൈംഗിക അതിക്രമം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചിതറ ഇരപ്പിൽ സ്വദേശി സുമേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ക്ഷീരകർഷകനായ സലാഹുദ്ദീന്റെ പശുവിനെയാണ് സുമേഷ് ഉപദ്രവിച്ചത്.
റബർ തോട്ടത്തിൽ കെട്ടിയിരിക്കുകയായിരുന്ന പശുവിനെ സുമേഷ് ഉപദ്രവിക്കുകയായിരുന്നു. ഇത് കണ്ട് വന്ന സലാഹുദ്ദീൻ ബഹളം വച്ചതോടെ ഇവിടെ നിന്ന് ഓടി രക്ഷപെട്ട സുമേഷ് വീടിനുള്ളിൽ കയറി. ചിതറ പൊലീസ് സ്ഥലത്തെത്തി ഏറെ പണിപ്പെട്ടാണ് സുമേഷിനെ വീടിനുള്ളിൽ നിന്ന് പിടികൂടിയത്.
മാസങ്ങൾക്ക് മുൻപ് സലാഹുദ്ദീന്റെ മറ്റൊരു പശു ചത്തിരുന്നു. പശുവിനെ പീഡിപ്പിച്ചു കൊന്നതാണെന്ന് സുമേഷ് പിന്നീട് പരസ്യമായി വിളിച്ചു പറഞ്ഞിരുന്നു. മദ്യലഹരിയിൽ പറഞ്ഞതാണെന്ന് കരുതി അന്ന് പരാതി നൽകിയില്ല. ലൈംഗിക അതിക്രമം നേരിൽ കണ്ടതോടെയാണ് പൊലീസിനെ വിവരം അറിയിച്ചത്. ലഹരിക്ക് അടിമയായ ഇയാൾ, സ്ത്രീകൾ മാത്രമുള്ള വീടുകളിൽ പകൽ സമയങ്ങളിൽ അതിക്രമം കാണിക്കാറുണ്ടെന്ന് പരാതികളുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്കൂൾ കുട്ടികൾക്കു നേരെ അശ്ലീല ചേഷ്ടകൾ കാണിക്കുന്നതും പതിവാണ്. പൊലീസ് എന്തുമ്പോൾ മാനസികാസ്വാസ്ഥ്യം കാണിച്ചു രക്ഷപ്പെടുന്നതാണ് പ്രതിയുടെ രീതിയെന്ന് നാട്ടുകാർ പറയുന്നു. പരാതികളിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ചിതറ പൊലീസ് അറിയിച്ചു. ചടയമംഗലം, പോരേടം, മയ്യനാട് പ്രദേശങ്ങളിലും സമാനമായ രീതിയിൽ കുറ്റം ചെയ്തവർ നേരത്തെ പിടിയിലായിരുന്നു.