കൊല്ലത്ത് വളർത്തുമൃഗങ്ങളോട് യുവാവിൻ്റെ ലൈംഗികാതിക്രമം;സ്ത്രീകളോടും കുട്ടികളോടും സമാന രീതിയിലുള്ള പെരുമാറ്റം;ഒടുവിൽ പണിപെട്ട് അറസ്റ്റ്
സ്വന്തം ലേഖകൻ കൊല്ലം: വളർത്തുമൃഗങ്ങളോട് ലൈംഗിക അതിക്രമം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചിതറ ഇരപ്പിൽ സ്വദേശി സുമേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ക്ഷീരകർഷകനായ സലാഹുദ്ദീന്റെ പശുവിനെയാണ് സുമേഷ് ഉപദ്രവിച്ചത്. റബർ തോട്ടത്തിൽ കെട്ടിയിരിക്കുകയായിരുന്ന പശുവിനെ സുമേഷ് ഉപദ്രവിക്കുകയായിരുന്നു. ഇത് കണ്ട് വന്ന സലാഹുദ്ദീൻ ബഹളം വച്ചതോടെ ഇവിടെ നിന്ന് ഓടി രക്ഷപെട്ട സുമേഷ് വീടിനുള്ളിൽ കയറി. ചിതറ പൊലീസ് സ്ഥലത്തെത്തി ഏറെ പണിപ്പെട്ടാണ് സുമേഷിനെ വീടിനുള്ളിൽ നിന്ന് പിടികൂടിയത്. മാസങ്ങൾക്ക് മുൻപ് സലാഹുദ്ദീന്റെ മറ്റൊരു പശു ചത്തിരുന്നു. പശുവിനെ പീഡിപ്പിച്ചു […]