ഇലക്ട്രിക് സ്കൂട്ടറിന്‍റെ ബാറ്ററി പൊട്ടിത്തെറിച്ച് തീപിടിച്ചു;  അച്ഛനും മകൾക്കും ദാരുണാന്ത്യം

ഇലക്ട്രിക് സ്കൂട്ടറിന്‍റെ ബാറ്ററി പൊട്ടിത്തെറിച്ച് തീപിടിച്ചു; അച്ഛനും മകൾക്കും ദാരുണാന്ത്യം

സ്വന്തം ലേഖകൻ

വെല്ലൂർ: ചാര്‍ജിന് വെച്ച ഇലക്‌ട്രിക് ബൈക്ക് പൊട്ടിത്തെറിച്ച് തമിഴ്നാട് വെല്ലൂരില്‍ അച്ഛനും മകളും മരിച്ചു. ദുരൈവര്‍മ(49), മകള്‍ മോഹന പ്രീതി(13) എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയാണ് ചാർജ് ചെയ്യുന്നതിനിടെ ബൈക്ക് പൊട്ടിത്തെറിച്ചത്. തുടര്‍ന്നുണ്ടായ തീപിടുത്തത്തിലെ പുക ശ്വസിച്ചാവാം ഉറങ്ങുകയായിരുന്ന ഇരുവരും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുലര്‍ച്ചെ ഒരു മണിയോടെയാണ് തീ കണ്ടതെന്നും ഉടന്‍ തന്നെ പോലീസിനെ വിവരമറിയിച്ചെന്നും അയല്‍വാസികള്‍ പറയുന്നു. ഇ- ബൈക്കിലെ തീ തൊട്ടടുത്ത പെട്രോള്‍ ബൈക്കിലേക്കും പടര്‍ന്നതിനാല്‍ നാട്ടുകാര്‍ക്ക് അണക്കാനായില്ല. പിന്നീട് അഗ്‌നിരക്ഷാ സേന എത്തി തീയണച്ച് വാതില്‍ തകര്‍ത്ത് അകത്തു കടന്നപ്പോഴേക്കും അച്ഛനും മകളും മരണപ്പെട്ടിരുന്നു.

ഷോര്‍ട്ട് സര്‍ക്യൂട്ടാവാം പൊട്ടിത്തെറിക്ക് കാരണമെന്നാണ് കരുതുന്നത്. പഴയ സോക്കറ്റിലാണ് ഇ- ബൈക്കിന്റെ ചാര്‍ജര്‍ പ്ളഗ് ചെയ്‌തിരുന്നത്. എന്നാൽ ബൈക്ക് ചാര്‍ജ് ചെയ്യാന്‍ മാത്രമുള്ള ശേഷി സോക്കറ്റിന് ഉണ്ടായിരുന്നില്ലെന്നാണ് സൂചന.