play-sharp-fill
ഭാര്യയുമായുള്ള അവിഹിതബന്ധം ചോദ്യം ചെയ്തതിന്  കള്ളക്കേസിൽ കുടുക്കി; എസ് ഐയ്ക്കെതിരെ പരാതിയുമായി മുൻ പഞ്ചായത്തം​ഗം; ചെയ്യാത്ത തെറ്റിന് 15 ദിവസം ജയിലിൽ കിടന്നതായും ഡിഐജിക്ക് നൽകിയ പരാതിയിൽ പറയുന്നു

ഭാര്യയുമായുള്ള അവിഹിതബന്ധം ചോദ്യം ചെയ്തതിന് കള്ളക്കേസിൽ കുടുക്കി; എസ് ഐയ്ക്കെതിരെ പരാതിയുമായി മുൻ പഞ്ചായത്തം​ഗം; ചെയ്യാത്ത തെറ്റിന് 15 ദിവസം ജയിലിൽ കിടന്നതായും ഡിഐജിക്ക് നൽകിയ പരാതിയിൽ പറയുന്നു

കോഴിക്കോട്: ഭാര്യയുമായുള്ള അവിഹിതബന്ധം ചോദ്യം ചെയ്തതിന് പൊലീസ് ഉദ്യോ​ഗസ്ഥൻ കള്ളക്കേസിൽ കുടുക്കിയെന്ന് പരാതി
കോഴിക്കോട് എടച്ചേരി സ്റ്റേഷനിലെ മുൻ എസ് ഐ സമദിനെതിരെയാണ് പരാതി. എടച്ചേരി മുൻ പഞ്ചായത്ത്‌ അംഗം നിജേഷും മക്കളുമാണ് കണ്ണൂർ റേഞ്ച് ഡി ഐ ജി ക്കു പരാതി നൽകിയത്.

ചെയ്യാത്ത തെറ്റിന് 15 ദിവസം ജയിലിൽ കിടക്കേണ്ടി വന്നെന്ന് നിജേഷ് പറയുന്നു. ഭാര്യയെ കൊണ്ട് പരാതി എഴുതി വാങ്ങിയത് സമദായിരുന്നു. ഇവർ തമ്മിലെ ബന്ധം ചോദ്യം ചെയ്താൽ വീണ്ടും കേസിൽ കുടുക്കുമെന്ന് എസ്‌ഐ ഭീഷണിപ്പെടുത്തിയെന്നും നിജേഷ് പറയുന്നു.

നിജേഷിന്റെ പരാതിയിൽ നേരത്തെ സമദിനെ കൽപ്പറ്റ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനു ശേഷവും ഭീഷണി തുടരുന്നതായാണ് പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group