play-sharp-fill
തിരുനക്കര എന്‍എസ്എസ് കരയോഗം പതാകദിനം ആചരിച്ചു; വീഡിയോ കാണാം

തിരുനക്കര എന്‍എസ്എസ് കരയോഗം പതാകദിനം ആചരിച്ചു; വീഡിയോ കാണാം

സ്വന്തം ലേഖകന്‍

കോട്ടയം: തിരുനക്കര എന്‍ എസ് എസ് കരയോഗം നമ്പര്‍: 685 പതാക ദിനം ആചരിച്ചു. പ്രസിഡണ്ട് ടി സി ഗണേഷ് പതാക ഉയര്‍ത്തിയ ശേഷം അംഗങ്ങള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെക്രട്ടറി ആര്‍ വേണുഗോപാല്‍, ട്രഷറര്‍ ടി.സി വിജയചന്ദ്രന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

എന്‍എസ്എസിന്റെ ജന്മദിനമായ ഒക്ടോബര്‍ 31നാണ് പതാകദിനമായി ആചരിച്ചു വരുന്നത്. 1914 ഒക്ടോബര്‍ 31നാണ് എന്‍എസ്എസ് രൂപീകരിച്ചത്. അന്ന് താലൂക്ക് യൂണിയന്‍ ആസ്ഥാനങ്ങളിലും കരയോഗങ്ങളിലും പതാകദിനം ആചരിക്കും. എന്‍എസ്എസ് ആസ്ഥാനത്തും സമാധി മണ്ഡപത്തിലും 31ന് രാവിലെ 10 ന് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായര്‍ നായര്‍ പതാകയുയര്‍ത്തി. സമുദായാചാര്യന്‍ മന്നത്തു പത്മനാഭന്‍ ഉള്‍പ്പെടെ 14 പേര്‍ ചേര്‍ന്നു ചൊല്ലിയ പ്രതിജ്ഞ ഏറ്റുചൊല്ലി സമുദായ പ്രവര്‍ത്തകര്‍ സ്മരണ പുതുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group