play-sharp-fill
‘മമ്മൂട്ടി അങ്കിളൊന്ന് വരുമോ’;  ഓർമ നഷ്ടപ്പെടുന്ന അപൂർവ്വരോഗത്തിന് അടിമയായി  ആസ്റ്റര്‍ മെഡിസിറ്റിയിൽ  ചികിൽസയിൽ കഴിയുന്ന  കുഞ്ഞാരാധികയ്ക്ക് പിറന്നാൾ ആശംസകളുമായി മമ്മൂട്ടിയെത്തി

‘മമ്മൂട്ടി അങ്കിളൊന്ന് വരുമോ’; ഓർമ നഷ്ടപ്പെടുന്ന അപൂർവ്വരോഗത്തിന് അടിമയായി ആസ്റ്റര്‍ മെഡിസിറ്റിയിൽ ചികിൽസയിൽ കഴിയുന്ന കുഞ്ഞാരാധികയ്ക്ക് പിറന്നാൾ ആശംസകളുമായി മമ്മൂട്ടിയെത്തി

സ്വന്തം ലേഖിക

കൊച്ചി :ആരാധകർക്ക് ഏറെ പ്രാധാന്യം നൽകുന്നവരാണ് സിനിമാ തരാങ്ങൾ. ആരാധകരെ കാണാനെത്തിയ താരങ്ങളുടെ വീഡിയോകളും ചിത്രങ്ങളും പലപ്പോഴും പുറത്തുവന്നിട്ടുമുണ്ട്. അത്തരത്തിൽ മമ്മൂട്ടിയെ കാണണമെന്ന് ആശുപത്രി കിടക്കയിൽ വച്ച് ആ​ഗ്രഹം പറഞ്ഞ കുഞ്ഞാരാധികയെ കാണാനെത്തിയിരിക്കുകയാണ് നടൻ.


‘മമ്മൂട്ടി അങ്കിളെ, നാളെ എന്റെ ബെർത്ഡേയ് ആണ്. മമ്മൂട്ടി അങ്കിൾ എന്നെ ഒന്ന് കാണാൻ വരുമോ’ എന്ന് ആശുപത്രി കിടക്കയിൽ കിടന്ന് ചോദിക്കുന്ന കു‍ഞ്ഞിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ ആശുപത്രിയിൽ യാദൃശ്ചികമായി എത്തിയതായിരുന്നു മമ്മൂട്ടി. താരത്തോട് ഡോക്ടർമാർ കാര്യം പറഞ്ഞപ്പോൾ തന്നെ കുട്ടിയെ കാണാൻ മമ്മൂട്ടി എത്തുക ആയിരുന്നു. പിന്നാലെ പിറന്നാൾ ആശംസകളും മമ്മൂട്ടി കുഞ്ഞാരാധികയ്ക്ക് നൽകി.