Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തൃശൂര്‍: തൃശൂർ വാടാനപ്പള്ളിയിൽ വൻ ഹാഷിഷ് ഓയിൽ വേട്ട. ഒന്നര കോടി രൂപ വിലമതിക്കുന്ന ഏഴ് കിലോ ഹാഷിഷ് ഓയിലുമായി രണ്ട് പേരാണ് പിടിയിലായത് . ചോക്ളേറ്റ് കൊണ്ടു പോയിരുന്ന ലോറിയിൽ കടത്തിയ ഏഴ് കിലോ ഹാഷിഷ് ഓയിലാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്.

വാടാനപ്പള്ളിയിൽ ദേശീയപാതയിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് ലോറിയിൽ കടത്തിയിരുന്ന ഹാഷിഷ് ഓയിൽ പിടികൂടിയത്. മാള സ്വദേശികളായ കാട്ടുപറമ്പിൽ സുമേഷ്, കുന്നുമ്മേൽ വീട്ടിൽ സുജിത്ത് ലാൽ എന്നിവരാണ് അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഷു – ഈസ്റ്റർ ഉത്സവ ആഘോഷങ്ങൾക്കിടെയുള്ള ചില്ലറ വില്‍പ്പനയ്ക്കായി മാളയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് പ്രതികൾ പൊലീസ് കുടുക്കിയത്.