ചെറുപ്പക്കാരെയൊന്നും ജീവിക്കാന്‍ സമ്മതിക്കില്ല അല്ലേ…; കൗ ബോയ് ഹാറ്റ് ധരിച്ച് സൂപ്പര്‍ കൂള്‍ ലുക്കില്‍ മമ്മൂട്ടി ; ആരാധകര്‍ക്കിടയില്‍ വൈറലായി പുതിയ ചിത്രം
സ്വന്തം ലേഖകൻ
ഒരൊറ്റ ഫോട്ടോയിലൂടെ സോഷ്യല്‍ മീഡിയ തൂക്കാന്‍ മമ്മൂട്ടിയെ പോലെ മറ്റാര്‍ക്കും ആവില്ല. മലയാള സിനിമയിലെ തന്നെ സ്‌റ്റൈല്‍ ഐക്കനാണ് താരം. ഇപ്പോള്‍ വൈറലാവുന്നത് മമ്മൂട്ടിയുടെ പുതിയ ചിത്രമാണ്. കൗ ബോയ് ഹാറ്റ് ധരിച്ച് സൂപ്പര്‍ കൂള്‍ ലുക്കില്‍ നില്‍ക്കുന്ന മമ്മൂട്ടിയെ ആണ് ഫോട്ടോയില്‍ കാണുന്നത്.
വെള്ള ടീ ഷര്‍ട്ടും ബ്ല്യൂ ഡെനിം ജീന്‍സും ധരിച്ചാണ് നില്‍പ്പ്. നീട്ടി വളര്‍ത്തിയ മുടി താരം കെട്ടിവച്ചിരിക്കുകയാണ്. കൂടെ കണ്ണട കൂടി വെച്ചതോടെ സ്‌റ്റൈല്‍ കംപ്ലീറ്റായി. ഊരുചുറ്റുന്നവന്‍ (rambler) എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഷാനി ഷാകിയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്തായാലും ആരാധകര്‍ക്കിടയില്‍ വൈറലാവുകയാണ് ചിത്രം. ചെറുപ്പക്കാരെയൊന്നും ജീവിക്കാന്‍ സമ്മതിക്കില്ല അല്ലേ- എന്നായിരുന്നു അഭിഭാഷകന്‍ ഹരീഷ് വാസുദേവന്റെ കമന്റ്. ഇന്ന് സോഷ്യല്‍മീഡിയ കത്തും എന്റെ പൊന്ന് ഇക്ക എന്നാണ് മറ്റൊരാള്‍ കുറിച്ചത്. അതിനിടെ മമ്മൂട്ടിയുടെ ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് അജു വര്‍ഗീസ് കുറിച്ചത് ദി റിയല്‍ ജാഡ എന്നാണ്.