72 ന്റെ നിറവിൽ മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം മമ്മൂട്ടി ; ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോ. ഇന്റര്‍നാഷണല്‍ സംഘടിപ്പിക്കുന്ന കാല്‍ ലക്ഷം രക്തദാനം വമ്പന്‍ ഹിറ്റിലേക്ക്…

72 ന്റെ നിറവിൽ മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം മമ്മൂട്ടി ; ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോ. ഇന്റര്‍നാഷണല്‍ സംഘടിപ്പിക്കുന്ന കാല്‍ ലക്ഷം രക്തദാനം വമ്പന്‍ ഹിറ്റിലേക്ക്…

Spread the love

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടിക്ക് ഇന്ന് പിറന്നാൾ. 72-ാം വയസിലും മലയാള സിനിമയിലെ നിത്യ യൗവ്വനം എന്നാണ് അദ്ദേഹത്തെ ആരാധകർ വിശേഷിപ്പിക്കുന്നത്. ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമയിലൂടെ 1971 ആഗസ്റ്റ് 6ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടക്കം. അന്ന് ജൂനിയർ ആർട്ടിസ്റ്റായി തുടങ്ങിയ മമ്മുക്ക ഇന്ന് ലോകത്തിന് മുന്നിൽ മലയാള സിനിമയുടെ തന്നെ മുഖമായി മാറി.

മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച്‌ മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെല്‍ഫെയര്‍ അസോ. ഇന്റര്‍നാഷണല്‍ സംഘടിപ്പിക്കുന്ന കാല്‍ ലക്ഷം രക്തദാനം പരിപാടിക്ക് മികച്ച പിന്തുണ. മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെല്‍ഫയര്‍ അസോ. ഇന്റര്‍നാഷണല്‍ ആണ് രക്തദാന പദ്ധതി നടപ്പാക്കുന്നത്.

മമ്മൂട്ടിയുടെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ആദ്യകാലഘട്ടം മുതൽ പങ്കാളി ആയിരുന്ന അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ഹോസ്പിറ്റല്‍ ഈ ഉദ്യമത്തിന് വേണ്ടി പ്രത്യേകം തുറന്ന ബ്ലഡ് ബാങ്കില്‍ രക്ത ദാനത്തിന് വലിയ പിന്തുണ ആണ് ലഭിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രക്തദാന യജ്‌ഞം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ലക്ഷ്യം കാണുമെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി സഫീദ് മുഹമ്മദ്‌ ദുബായില്‍ പറഞ്ഞു. അങ്കമാലിയിലെ ബ്ലഡ് ബാങ്കില്‍ പൊതുജനങ്ങള്‍ക്കും രക്തദാനത്തിന് സൗകര്യം ഉണ്ട്. വിവരങ്ങള്‍ക്ക് 0484 2675415 എന്ന നമ്പറില്‍ ബന്ധപ്പെടാം.

അതേസമയം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി മമ്മൂട്ടി ചിത്രങ്ങളായ ഭ്രമയുഗത്തിന്റെ ഫസ്റ്റ് ലുക്ക് രാവിലെ 11നും കണ്ണൂര്‍ സ്ക്വാഡിന്റെ ട്രെയിലര്‍ വൈകിട്ട് ആറിനും പുറത്തിറങ്ങും. നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂര്‍ സ്ക്വാഡില്‍ പൊലീസ് വേഷമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

കണ്ണൂര്‍ സ്ക്വാഡ് ഈ മാസം 28ന് റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്. രാഹുല്‍ സദാശിവൻ സംവിധാനം ചെയ്യുന്ന ഭ്രമയുഗം ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍പ്പെട്ടതാണ്. ഭ്രമയുഗത്തില്‍ മമ്മൂട്ടി പ്രതിനായക വേഷത്തിലാണ് എത്തുന്നത്.