മാലിന്യമുക്ത പഞ്ചായത്തിൽ തോട്ടിലേക്ക് റിസോർട്ടിലെ മാലിന്യം ഒഴുക്കുന്നതായി പരാതി:സംഭവം കുമരകത്ത്: പരാതി നല്കിയത് ശാസ്ത്ര സാഹിത്യ പരിഷത്ത്:
സ്വന്തം ലേഖകൻ
കുമരകം: മാലിന്യമുക്ത പഞ്ചായത്തായ കുമരകത്ത്
തോട്ടിലേക്ക് മലിന ജലം ഒഴുക്കുന്നു എന്നാണ് പരാതി.
വാർഡ് – 15 ൽ ബോട്ട് ജെട്ടിക്ക് പടിഞ്ഞാറ് വശമുള്ള ഇല്ലിക്കളം തോട്ടിലേക്ക് മലിനജലം തള്ളുന്നതായി കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ കുമരകം യൂണിറ്റാണ്
പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.വേമ്പനാട്ട് കായലിൻ്റെ മുഖവാരത്ത് ജെട്ടി തോടിൻ്റെ പ്രവേശന കവാടത്തിൻ്റെ സമീപമുള്ള കൈതോട്ടിലൂടെ ജെട്ടി തോട്ടിലേക്കും വേമ്പനാട്ട് കായലിലേക്കും സമീപത്തെ സ്വകാര്യ റിസോർട്ടിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ അവശിഷ്ടങ്ങളായ ചെളിയും സിമൻ്റും കലർന്ന വെള്ളം ജെട്ടി തോട്ടിലേക്ക് ഒഴുക്കുന്നതായിയാണ് പരാതി.
പരിഷത്ത് സെക്രട്ടറി അനീഷ് പി.ടി ഇത് സംബന്ധിച്ച പരാതി കുമരകം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും കുമരകം ഹെൽത്ത് ഇൻസ്പെക്ടർക്കും കൈമാറി. മാലിന്യ മുക്ത പഞ്ചായത്തായ കുമരകം പഞ്ചായത്തിൽ സ്കൂൾ കുട്ടികളും നിരവധി പൊതുജനങ്ങളും ഉപയോഗിക്കുന്ന
Whatsapp Group 1 | Whatsapp Group 2 |Telegram Group
തോട്ടിലെ ജലം ഇത്തരത്തിൽ ഗാേകുലം റിസോർട്ട് മലിനമാക്കുന്നതിനെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്ന് പരിഷത്ത് സെക്രട്ടറി ആവശ്യപ്പെട്ടു. തണ്ണീർ മുക്കം ബണ്ട് അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ വിഷയം കൂടുതൽ ഗൗരവകരമായി കണ്ട് അധികാരികൾ ഇടപെട്ട് അടിയന്തിരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്നും പരിഷത്ത് സെക്രട്ടറി ആവശ്യപ്പെട്ടു.