play-sharp-fill
മുംബൈയില്‍ കപ്പല്‍ ജോലിക്ക് പോയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി ; സംഭവത്തില്‍ ദുരുഹത ഉണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍

മുംബൈയില്‍ കപ്പല്‍ ജോലിക്ക് പോയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി ; സംഭവത്തില്‍ ദുരുഹത ഉണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മുംബൈയില്‍ കപ്പല്‍ ജോലിക്ക് പോയ പാറശാല സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പാറശാല വന്യക്കോട് കോട്ടവിള വീട്ടില്‍ രാജന്റെ മകന്‍ രാഹുല്‍ (21), താമസിച്ചിരുന്ന ലോഡ്ജിന്റെ മുകളില്‍ നിന്ന് വീണു മരിച്ചതായാണ് വിവരം ലഭിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

‘ചൊവ്വാഴ്ച വെളുപ്പിന് മൂന്നര മണിക്കാണ് രാഹുല്‍ അപകടത്തില്‍പ്പെട്ട വിവരം ലോഡ്ജിലെ ജീവനക്കാര്‍ അറിയിച്ചത്. ജോലി തരപ്പെടുത്തി നല്‍കിയ സ്ഥാപനം ആവശ്യപ്പെട്ടത് അനുസരിച്ച് ഞായറാഴ്ച രാവിലെ തിരുവനന്തപുരത്ത് നിന്നും യാത്ര തിരിച്ച രാഹുല്‍ തിങ്കളാഴ്ച രാത്രി നവി മുംബൈയിലെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് രാത്രി 11 മണി വരെ വീട്ടുകാരുമായും സുഹൃത്തുക്കളുമായും ഫോണില്‍ ബന്ധപ്പെട്ടിരുന്നു.’ എന്നാല്‍ പുലര്‍ച്ചെ 1.45 ഓടെ ലോഡ്ജിന്റെ നാലാം നിലയില്‍ നിന്ന് താഴെക്ക് വീണു കിടക്കുന്ന നിലയില്‍ രാഹുലിനെ കാണുകയായിരുന്നു എന്നാണ് ലോഡ്ജിലെ ജീവനക്കാര്‍ പറഞ്ഞതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

സംഭവത്തില്‍ ദുരുഹത ഉണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്ന് രാത്രിയോടെ നാട്ടില്‍ എത്തിക്കും. മകന്റെ ആവശ്യപ്രകാരം വസ്തുവില്‍പ്പന നടത്തിയാണ് വീട്ടുകാര്‍ ജോലിക്ക് പണം നല്‍കിയത്. മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ പാറശാല പൊലീസില്‍ പരാതി നല്‍കി.

തമിഴ്‌നാട് കുഴിത്തുറ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ് രാഹുലിനെ കപ്പലില്‍ ജോലി വാഗ്ദാനം ചെയ്ത് ആറ് ലക്ഷം രൂപ കൈപ്പറ്റിയിരുന്നത്. ഇതിനുമുമ്പ് സ്ഥാപനം ആവശ്യപ്പെട്ട പ്രകാരം രണ്ട് തവണ രാഹുല്‍ മുംബൈയില്‍ പോയിട്ടുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.