play-sharp-fill
മസാജ് പാര്‍ലറുകളുടേയും സ്പാകളുടേയും മറവിൽ വ്യാപക അനാശാസ്യവും ലഹരി വില്‍പ്പനയും, മസാജിംഗ് ചെയ്യുന്ന യുവതികൾക്ക് ആരോഗ്യ പരിശോധനയില്ല, പലർക്കും  ഗുരുതര ലൈംഗീക രോഗങ്ങളെന്ന് സൂചന. പാലക്കാട് കെഎസ്ആർടിസി ക്ക് സമീപം പ്രവർത്തിക്കുന്ന സ്പായിൽ മസാജിംഗിനെത്തിയ യുവാവ് ആശുപത്രിയിൽ ചികിൽസ തേടി

മസാജ് പാര്‍ലറുകളുടേയും സ്പാകളുടേയും മറവിൽ വ്യാപക അനാശാസ്യവും ലഹരി വില്‍പ്പനയും, മസാജിംഗ് ചെയ്യുന്ന യുവതികൾക്ക് ആരോഗ്യ പരിശോധനയില്ല, പലർക്കും ഗുരുതര ലൈംഗീക രോഗങ്ങളെന്ന് സൂചന. പാലക്കാട് കെഎസ്ആർടിസി ക്ക് സമീപം പ്രവർത്തിക്കുന്ന സ്പായിൽ മസാജിംഗിനെത്തിയ യുവാവ് ആശുപത്രിയിൽ ചികിൽസ തേടി

സ്വന്തം ലേഖകൻ

പാലക്കാട് : മസാജ് പാര്‍ലറുകളുടേയും സ്പാകളുടേയും മറവിൽ വ്യാപക അനാശാസ്യവും ലഹരി വില്‍പ്പനയും നടക്കുന്നു.

മസാജിംഗ് ചെയ്യുന്ന യുവതികൾക്ക് ആരോഗ്യ പരിശോധനയില്ലാത്തതും ഹെൽത്ത് കാർഡ് ഇല്ലാത്തതും ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മസാജിംഗിന്റെ മറവിൽ വ്യാപക മാംസകച്ചവടമാണ് നടക്കുന്നത്. തെറാപ്പിസ്റ്റുകളായ യുവതികളിൽ പലർക്കും ഗുരുതര ലൈംഗീക രോഗങ്ങളുണ്ടെന്നാണ് ലഭിക്കുന്ന സൂചന

പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന സ്പായിൽ മസാജിംഗിനെത്തിയ യുവാവ് സ്വകാര്യ ഭാഗങ്ങളിൽ ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടായതിനേ തുടർന്ന് ആശുപത്രിയിൽ ചികിൽസ തേടി.

ഇതോടെ ഇവിടെ ജോലി ചെയ്യുന്ന തെറാപ്പിസ്റ്റുകൾക്ക് ലൈംഗീക രോഗങ്ങൾ ഉണ്ടെന്ന സൂചനയാണ് പുറത്ത് വരുന്നത്

എറണാകുളം കലൂർ കേന്ദ്രമായ കമ്പനിയുടേതാണ് ഈ മസാജ് സെന്റർ. ഇവർക്ക് പാലക്കാടിന് പുറമേ കോഴിക്കോട് ജില്ലയിലെ തൊണ്ടയാടും, മാങ്കാവിലും കൊണ്ടോട്ടിയിലും, മലപ്പുറം ജില്ലയിലേ മഞ്ചേരിയിലും
മസാജ് സെന്ററുകളുണ്ട്. ഇവിടങ്ങളിലൊക്കെ ഇത്തരത്തിൽ അനാശാസ്യം നടക്കുന്നതായും , തെറാപ്പിസ്റ്റുകളായ യുവതികൾക്ക് മസാജിംഗ് ചെയ്യുന്നതിനുളള സർട്ടിഫിക്കറ്റുകളോ, പരിചയ സമ്പത്തോ ഇല്ലെന്നും പുലർച്ചെ രണ്ട് മണിവരെ അനാശാസ്യം നടക്കുന്നതായും ജീവനക്കാർ തന്നെ പറയുന്നു.

ഈ കമ്പനിയുടെ കോയമ്പത്തൂർ, കോട്ടക്കൽ, കുമളി ബ്രാഞ്ചുകൾ വ്യാപക അനാശാസ്യത്തേ തുടർന്ന് പൊലീസ് അടച്ച് പൂട്ടിയത് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് .