ഓഫർ ഉണ്ടെന്നു മലയാള മനോരമയിൽ പരസ്യം നൽകി ഉപഭോക്താക്കളെപ്പറ്റിച്ചു: കെ.എഫ്.സിയ്ക്കു മുട്ടൻ പണി നൽകി ഉപഭോക്തൃ കോടതി; മലയാള മനോരമയിൽ പരസ്യം നൽകിയ കെ.എഫ്.സി നഷ്ടപരിഹാരം നൽകാൻ വിധി

ഓഫർ ഉണ്ടെന്നു മലയാള മനോരമയിൽ പരസ്യം നൽകി ഉപഭോക്താക്കളെപ്പറ്റിച്ചു: കെ.എഫ്.സിയ്ക്കു മുട്ടൻ പണി നൽകി ഉപഭോക്തൃ കോടതി; മലയാള മനോരമയിൽ പരസ്യം നൽകിയ കെ.എഫ്.സി നഷ്ടപരിഹാരം നൽകാൻ വിധി

തേർഡ് ഐ ബ്യൂറോ

കോട്ടയം : ഓഫർ ഉണ്ടെന്ന് മനോരമയിൽ പരസ്യം നൽകി പൊതുപ്രവർത്തകയെ പറ്റിച്ച പ്രമുഖ ചിക്കൻ വിഭവ വിതരണ സ്ഥാപനമായ കെ.എഫ്.സിക്ക് പണികൊടുത്ത് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം. ലോക് ജനശക്തിപാർട്ടി നേതാവ് രമാ ജോർജിന്റെ പരാതിയിലാണ് കഞ്ഞിക്കുഴിയിലെ കെ.എഫ്.സി ഔട്ട്‌ലെറ്റ് നഷ്ടപരിഹാരം നൽകാൻ ഫോറം പ്രസിഡന്റ് അഡ്വ.വി.എസ്.മനുലാൽ വിധിച്ചത്.

അയ്യായിരം രൂപ നഷ്ടപരിഹാരവും രണ്ടായിരം രൂപ ചെലവിലേയ്ക്കും ഭക്ഷണത്തിന് അധികം വാങ്ങിയ 256 രൂപ പലിശയടക്കം നൽകണമെന്നുമാണ് വിധി. 2016 ഡിസംബർ 28നായിരുന്നു സംഭവം. 10 ചിക്കൻ പീസ് 400 രൂപയ്ക്ക് കഞ്ഞിക്കുഴിയിലെ ഔട്ട്‌ലെറ്റിൽ നിന്ന് ലഭിക്കുമെന്നും ഇതിലൂടെ ഉപഭോക്താവിന് 47 ശതമാനം ലാഭമുണ്ടെന്നുമായിരുന്നു കെ.എഫ്.സി മലയാള മനോരമയിൽ പരസ്യം നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതനുസരിച്ച് വാങ്ങിയ ചിക്കന് 656 രൂപ ഈടാക്കി. 539രൂപ ചിക്കന്റെ വിലയും ബാക്കി പണം നികുതിയുമായിരുന്നു. തുടർന്നാണ് പരാതിയുമായി ഉപഭോക്തൃ ഫോറത്തെ സമീപിച്ചത്. സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകി ഉപഭോക്താക്കളെ കെ.എഫ്.സി വഞ്ചിക്കുകയായിരുന്നെന്ന് ഫോറം കണ്ടെത്തി. ഒരു മാസത്തിനുള്ളിൽ തുക നൽകിയില്ലെങ്കിൽ 9 ശതമാനം പലിശ അധികമായി നൽകണം.

പരസ്യത്തിൽ പറഞ്ഞത് നികുതി കൂടാതെയുള്ള തുകയാണ് എന്ന് കെ.എഫ്.സി തർക്കം ഉന്നയിച്ചത്. കൂടാതെ അന്നേ ദിവസം വെനസ്‌ഡേ സ്‌പെഷ്യൽ ആൻഡ് 649 എന്ന ഒരു ഓഫർ ഉണ്ടായിരുന്നു എന്നായിരുന്നു കെ.എഫ്.സിയുടെ വാദം. എന്നാൽ, ഇതിനുള്ള തെളിവ് ഹിജരാക്കുവാൻ കെ.എഫ്.സിയ്ക്കു സാധിച്ചില്ല.

എന്നാൽ, കെ.എഫ്.സി നൽകിയ ബില്ലിൽ 10 പീസ് ചിക്കന് 539 രൂപയും ക്യാരി ബാഗിന് 5രുപയും ഉൾപ്പെടെ 544 രൗപയും കൂടാതെ നികുതി ഉൾപ്പെടെ 656 ഈടാക്കി എന്ന് ഫോറം വിലയിരുത്തി. ഉപഭോക്താക്കളെ ആകർഷിക്കാൻ പരസ്യം നൽകിയ ശേഷം, അതേ പരസ്യത്തിൽ ചെറിയ അക്ഷരത്തിലോ മറ്റു രീതിയിലോ സാധാരണ ഓപഭോക്താവിന്റെ ശ്രദ്ധയിൽ പെടാത്ത രീതിയിൽ നികുതിയോ മറ്റു ചാർജുകളോ ബാധകമാണ് എന്ന് പറയുന്നത് തെറ്റിധാരണാ ജനകമാണെന്നു ഉപഭോക്തൃ കോടതി വിലയിരുത്തി.

തെറ്റിദ്ധാരണകരമായതും കബളിപ്പിക്കുന്നതുമായ പരസ്യങ്ങളിൽ നിന്നും ഉപഭോക്താക്കൾക്ക് സംരക്ഷണം നൽകേണ്ടതുണ്ട് എന്നും ഫോറം വിലയിരുത്തി. സേവനദാതാക്കളും വ്യാപാരികളും നൽകുന്ന പരസ്യങ്ങൾ വസ്തുതാപരവും സത്യസന്ധവുമായിരിക്കണം എന്നും ഫോറം നിരീക്ഷിച്ചു.

അനുചിതവ്യാപരനയത്തിന്റെ ഭാഗമായി തെറ്റിദ്ധാരണാജനകമായ രീതിയിൽ ഭാവിയിൽ പരസ്യങ്ങൾ നൽകരുതെന്ന് കെ.എഫ്.സി യോട് നിർദ്ദേശിച്ചു. രമാ ജോർജിൽ നിന്നും അധികമായി വാങ്ങിയ 256 രൂപ 9% പലിശയടക്കവും ഹർജിക്കാരിക്ക് 5000 രൂപ നഷ്ടപരിഹാരവും കോടതി ചിലവായി 2000 രൂപയും കെ.എഫ്.സി ഉടമസ്ഥർ രമാ ജോർജിന് നൽകണമെന്ന് വി.എസ്. മനുലാൽ പ്രസിഡന്റും ആർ.ബിന്ദു, കെ.എം.ആന്റോ എന്നിവർ മെംബർമാരുമായ കോട്ടയം ജില്ലാ ഉപഭോക്തൃ പരിഹാര ഫോറം ഉത്തരവ് ഇട്ടു.