കള്ളപ്പണം ചെലവാക്കാനാണ് പലരും സിനിമരംഗത്തേക്ക് വരുന്നതെന്ന് മുൻമന്ത്രി ജി സുധാകരൻ മലയാള സിനിമ മേഖലയിലേക്ക് കോടിക്കണക്കിന് പണമാണ് ഒഴുകുന്നത്
ആലപ്പുഴ: കള്ളപ്പണം ചെലവാക്കാനാണ്പലരും സിനിമരംഗത്തേക്ക് വരുന്നതെന്ന് മുൻമന്ത്രി ജി സുധാകരൻ. മലയാള സിനിമ മേഖലയിലേക്ക് കോടിക്കണക്കിന് പണമാണ് ഒഴുകുന്നത്. ഇതിന്റെ ഉറവിടം എവിടെ നിന്നാണെന്ന് ആർക്കും അറിയില്ല. നടീ നടന്മാർ കോടിശ്വരന്മാരാകുന്നു.
പലരും മയക്കുമരുന്നിന് അടിമകളാണ്. ജോൺ എബ്രഹാം സ്മാരകസമിതി സംഘടിപ്പിച്ച അനുസ്മരണവും കവിയരങ്ങും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആസുരശക്തികൾ ജയിച്ചു മുന്നേറുന്ന സിനിമകളാണ് ഇപ്പോഴുള്ളത്. കാഴ്ചക്കാരെ മായികലോകത്തേക്ക് എത്തിക്കുന്ന തരത്തിലാണവ. മലയാളത്തിൽ ചെലവു കുറഞ്ഞതും കഥയുള്ളതുമായ സിനിമകളുണ്ടാവണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സമൂഹത്തിന്റെ ക്രിയാത്മകവും സോദ്ദേശ്യപരവുമായ വികസനത്തിനായി സിനിമയെ ഉപയോഗിച്ചെന്നതാണ് ജോൺ എബ്രഹാമിന്റെ സവിശേഷത. സാമൂഹിക പ്രതിബദ്ധതയും കലാമൂല്യവും ഉള്ളവയാണ് അദ്ദേഹത്തിന്റെ സിനിമകളെന്നും അദ്ദേഹം പറഞ്ഞു.
Third Eye News Live
0
Tags :