മലപ്പുറം പെരിന്തൽമണ്ണയിൽ പേരയ്ക്ക മോഷ്ടിച്ചെന്നാരോപിച്ച് പന്ത്രണ്ട് വയസുകാരനെ മര്‍ദിച്ച സംഭവം; ഒളിവിൽ പോയ പ്രതി പിടിയിൽ; ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി
സ്വന്തം ലേഖകൻ
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പേരയ്ക്ക മോഷ്ടിച്ചെന്നാരോപിച്ച് പന്ത്രണ്ട് വയസുകാരനെ മര്‍ദിച്ചയാള്‍ പിടിയില്‍. ആലിപ്പറമ്പ് സ്വദേശി അഷ്‌റഫാണ് അറസ്റ്റിലായത്.
ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അഷ്‌റഫിനെ പൊലീസ് അറസ്റ്റ് ചെയ്തത്.ഇന്നലെ വൈകീട്ടാണ് സംഭവം. കളിക്കാനെത്തിയപ്പോള്‍ പറമ്പില്‍ നിന്ന് പേരയ്ക്ക മോഷ്ടിച്ചെന്നാരോപിച്ച് സ്ഥലമുടമ കുട്ടിയെ മര്‍ദിച്ചുവെന്നാണ് പരാതി. ബൈക്ക് കൊണ്ട് ഇടിച്ചുവീഴ്ത്തി ചവിട്ടിയതായും മര്‍ദനമേറ്റ കുട്ടി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാലിന്റെ തുടയെല്ല് പൊട്ടിയ കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ മന്ത്രി വീണ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കുട്ടിക്ക് ആവശ്യമായ ചികിത്സയും നിയമപരമായ പരിരക്ഷയും ഉറപ്പ് നല്‍കാനും മന്ത്രി നിര്‍ദേശിച്ചു.