മലപ്പുറത്ത് മാതാവിനൊപ്പം സഞ്ചരിക്കവെ സ്‌കൂട്ടറിന് പിന്നില്‍ കാറിടിച്ച് അപകടം; ആറുവയസ്സുകാരിക്ക് ദാരുണാന്ത്യം
മലപ്പുറം: മാതാവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച ആറുവയസ്സുകാരി കാറിടിച്ച് മരിച്ചു. തവനൂര്‍ അങ്ങാടി സ്വദേശി വെള്ളച്ചാലില്‍ മുഹമ്മദലി – മുബീന ദമ്പതിമാരുടെ മകള്‍ ഫാത്തിമ സഹ്‌റ ആണ് മരിച്ചത്.
ചൊവാഴ്ച വൈകുന്നേരം 3.30 ഓടെ മലാപറമ്പ് എംഇഎസ് മെഡിക്കല്‍ കോളജിന് സമീപമായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ മുബീനയെയും കുഞ്ഞിനെയും എംഇഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി 12 മണിയോടെ കുഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
എടപ്പാള്‍ ദാറുല്‍ ഹിദായ സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥിനിയാണ്. മാതാവ് പെരിന്തല്‍മണ്ണ വേങ്ങൂര്‍ സ്വദേശിനിയായ മുബീന ഇതേ സ്‌കൂളില്‍ യുപി വിഭാഗം അധ്യാപികയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫാത്തിമ സഹ്‌റയുടെ മൃതദേഹം തവനൂര്‍ ജുമാമസ്ജിദില്‍ ഖബറടക്കി.
Third Eye News Live
0