ഭർത്താവിന്റെ അഴുക്കുപിടിച്ച സോക്സുകൾ സോഫയിൽ; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാലയുടെ ട്വീറ്റ്; നിങ്ങളായിരുന്നെങ്കിൽ എന്ത് ചെയ്യുമെന്നും ചോദ്യം

ഭർത്താവിന്റെ അഴുക്കുപിടിച്ച സോക്സുകൾ സോഫയിൽ; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാലയുടെ ട്വീറ്റ്; നിങ്ങളായിരുന്നെങ്കിൽ എന്ത് ചെയ്യുമെന്നും ചോദ്യം

സ്വന്തം ലേഖകൻ

2021 നവംബർ പത്തിനായിരുന്നു മനുഷ്യാവകാശ പ്രവർത്തകയും നൊബേൽ പുരസ്കാര ജേതാവുമായ മലാല യൂസഫ്സായിയുടെ വിവാഹം. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ഹൈ പെർഫോമൻസ് സെന്റർ ജനറൽ മാനേജർ അസ്സർ മാലിക്കാണ് മലാലയുടെ ജീവിതപങ്കാളി.

ഇപ്പോഴിതാ ദാമ്പത്യ ജീവിതത്തിൽ ഭാര്യയ്ക്കും ഭർത്താവിനും ഒരേ റോൾ ആണെന്ന് ഓർമിപ്പിക്കുന്ന ട്വീറ്റുമായി രംഗത്തെത്തിയിരിക്കുകയാണ് മലാല. ഭർത്താവിന്റെ ദുർഗന്ധമുള്ള, ഉപയോഗിച്ച സോക്സുകൾ വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞു എന്നാണ് മലലായുടെ ട്വീറ്റ്. ഇതിൽ അസ്സർ മാലികിനെ ടാഗും ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘സോഫയിൽ ഒരു ജോഡി സോക്സ് കണ്ടു. അത് അസ്സർ മാലിക്കിന്റേത് ആണോ എന്ന് അദ്ദേഹത്തോട് ചോദിച്ചു. അതെ എന്ന് മറുപടി നൽകി. ഒപ്പം എന്നോട് അത് എടുത്തുമാറ്റാനും പറഞ്ഞു. ഞാൻ അത് രണ്ടും എടുത്ത് വേസ്റ്റ് ബിന്നിൽ ഇട്ടു’ മലാല ട്വീറ്റിൽ പറയുന്നു.

നിമിഷനേരത്തിനുള്ളിൽ ഈ ട്വീറ്റ് വൈറലായി. ഏഴായിരത്തിൽ അധികം ആളുകളാണ് ലൈക്ക് ചെയ്തത്. നിരവധി പേർ റീട്വീറ്റും കമന്റും ചെയ്തു. ഇതിന് താഴെ മലാലയെ അഭിനന്ദിച്ചുള്ള കമന്റുകളാണ് കൂടുതലുള്ളത്. ശരിയായ തീരുമാനം ആയിരുന്നും എന്നായിരുന്നു ഒരു കമന്റ്. വിവാഹ ജീവിതത്തിലേക്ക് സ്വാഗതം എന്നായിരുന്നു മറ്റൊരു പ്രതികരണം. ഞങ്ങളുടെ അതേ പ്രശ്നം തന്നയാണോ നിങ്ങൾക്കും ഉള്ളതെന്നും ആളുകൾ ചോദിക്കുന്നു.

2012 ഒക്ടോബറിലാണ് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പോരാടിയ മലാലയ്ക്ക് താലിബാൻ തീവ്രവാദികളിൽ നിന്നും വെടിയേറ്റത്. എന്നാൽ മരണത്തിൽ നിന്നും രക്ഷപ്പെട്ട മലാലയും കുടുംബവും തുടർചികിത്സയ്ക്കായി ലണ്ടനിലേക്ക് പോവുകയും അവിടെ സ്ഥിരതാമസമാക്കുകയുമായിരുന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിന് വേണ്ടി പോരാടിയതിന്റെ പേരിലാണ് മലാലയ്ക്ക് 2014 ൽ നൊബേൽ പുരസ്കാരം ലഭിച്ചത്.