പരവൂരിൽ നിന്ന് ട്രെയിൻ എടുത്തപ്പോൾ തന്നെ യാത്രക്കാർക്ക് പുകമണം കിട്ടി;    മലബാർ എക്സ്പ്രസ്സിന്റെ  പാഴ്‌സൽ ബോഗിയിൽ തീ പടരുന്നത് കണ്ട് ചങ്ങല വലിച്ച് വണ്ടി നിർത്തി യാത്രക്കാരുടെ രക്ഷാപ്രവർത്തനം : ബോഗി പൂർണ്ണമായും കത്തി നശിച്ചിട്ടും ഒഴിവായത് വൻ ദുരന്തം

പരവൂരിൽ നിന്ന് ട്രെയിൻ എടുത്തപ്പോൾ തന്നെ യാത്രക്കാർക്ക് പുകമണം കിട്ടി; മലബാർ എക്സ്പ്രസ്സിന്റെ പാഴ്‌സൽ ബോഗിയിൽ തീ പടരുന്നത് കണ്ട് ചങ്ങല വലിച്ച് വണ്ടി നിർത്തി യാത്രക്കാരുടെ രക്ഷാപ്രവർത്തനം : ബോഗി പൂർണ്ണമായും കത്തി നശിച്ചിട്ടും ഒഴിവായത് വൻ ദുരന്തം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പരവൂർ സ്റ്റേഷനിൽ നിന്നും മലബാർ എക്‌സ്പ്രസ്സ് എടുത്തപ്പോൾ തന്നെ പുക മണം യാത്രക്കാർക്ക് കിട്ടിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പാഴ്‌സൽ ബോഗിയിൽ നിന്നും തീ ഉയരുന്നത് കണ്ടത്.

ഇത് കണ്ടതോടെ യാത്രക്കാർ വളരെ വേഗം ചങ്ങല വലിച്ചു. തീവണ്ടി അതിവേഗതയിൽ ഓടിയിരുന്നുവെങ്കിൽ പാഴ്‌സൽ ബോഗിയിലെ തീ വളരെവേഗം ആളിക്കത്തുകയും സമീപ ബോഗികളിലേക്ക് തീ പടരുകയും ചെയ്യുമായിരുന്നു. എങ്കിൽ വലിയ ദുരന്തമായി ഇത് മാറുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടവയിൽ നിന്ന് തീവണ്ടി പുറപ്പെട്ടപ്പോൾ പുക ശ്രദ്ധയിൽപ്പെട്ടതാണ് വലിയ ദുരന്തം ഒഴിവാക്കിയത്. വർക്കല എത്തും മുൻപ് തന്നെ ചങ്ങല വലിച്ച് വണ്ടി നിർത്തി യാത്രക്കാർ രക്ഷാ പ്രവർത്തനം അതിവേഗം തുടങ്ങി. പിന്നെ അതിവേഗ ഇടപെടലിൽ യാത്രക്കാരെ ഒഴിപ്പിച്ചു.

ഷോർട്ട് സർക്യൂട്ടാകും തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. വിശദമായ അന്വേഷണം നടത്തും. പാഴ്‌സൽ ബോഗിയിലെ എല്ലാ സാധനവും കത്തി നശിച്ചു. രണ്ട് ബൈക്കുകൾ പൂർണ്ണമായും കത്തി നശിച്ചു. ബൈക്കിലെ പെട്രോളും തീ പിടിത്തത്തിന് കാരണമായെന്ന വിലയിരുത്തൽ ഉണ്ട്.

തീ പിടിച്ചതോടെ വർക്കലയിൽ മലബാറിന്റെ ഓട്ടം നിർത്തി. ഇന്നലെ രാത്രി മംഗലാപുരത്ത് നിന്ന് പുറപ്പെട്ട തീവണ്ടിയാണ് അപകടത്തിൽ പെട്ടത്. രാവിലെ ആയതു കൊണ്ടാണ് തീ ആളിക്കത്തുന്നതിന് മുൻപ് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടതും.

എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് റെയിൽവേ അറിയിച്ചു. തീവണ്ടി നിർത്തിയത് ജനവാസ കേന്ദ്രത്തോട് ചേർന്നായതും രക്ഷാ പ്രവർത്തനത്തിന് ആശ്വാസമായി. ആളുകൾ ഉറങ്ങി കിടക്കുമ്‌ബോഴാണ് ഇത്തരത്തിലൊരു തീ പിടിത്തമുണ്ടായതെങ്കിൽ വലിയ ദുരന്തം തന്നെ ഉണ്ടാകുമായിരുന്നു. എങ്കിൽ അതൊരു കറുത്ത ഞായറയാനെ