പരവൂരിൽ നിന്ന് ട്രെയിൻ എടുത്തപ്പോൾ തന്നെ യാത്രക്കാർക്ക് പുകമണം കിട്ടി; മലബാർ എക്സ്പ്രസ്സിന്റെ പാഴ്‌സൽ ബോഗിയിൽ തീ പടരുന്നത് കണ്ട് ചങ്ങല വലിച്ച് വണ്ടി നിർത്തി യാത്രക്കാരുടെ രക്ഷാപ്രവർത്തനം : ബോഗി പൂർണ്ണമായും കത്തി നശിച്ചിട്ടും ഒഴിവായത് വൻ ദുരന്തം
സ്വന്തം ലേഖകൻ തിരുവനന്തപുരം: പരവൂർ സ്റ്റേഷനിൽ നിന്നും മലബാർ എക്‌സ്പ്രസ്സ് എടുത്തപ്പോൾ തന്നെ പുക മണം യാത്രക്കാർക്ക് കിട്ടിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പാഴ്‌സൽ ബോഗിയിൽ നിന്നും തീ ഉയരുന്നത് കണ്ടത്. ഇത് കണ്ടതോടെ യാത്രക്കാർ വളരെ വേഗം ചങ്ങല വലിച്ചു. തീവണ്ടി അതിവേഗതയിൽ ഓടിയിരുന്നുവെങ്കിൽ പാഴ്‌സൽ ബോഗിയിലെ തീ വളരെവേഗം ആളിക്കത്തുകയും സമീപ ബോഗികളിലേക്ക് തീ പടരുകയും ചെയ്യുമായിരുന്നു. എങ്കിൽ വലിയ ദുരന്തമായി ഇത് മാറുമായിരുന്നു. ഇടവയിൽ നിന്ന് തീവണ്ടി പുറപ്പെട്ടപ്പോൾ പുക ശ്രദ്ധയിൽപ്പെട്ടതാണ് വലിയ ദുരന്തം ഒഴിവാക്കിയത്. വർക്കല എത്തും മുൻപ് […]