മെയ്ക്ക് ഇൻ ഇന്ത്യ എമേർജിങ്ങ് ലീഡർ അവാർഡ് ആസ്റ്റർ മിംസിന്

മെയ്ക്ക് ഇൻ ഇന്ത്യ എമേർജിങ്ങ് ലീഡർ അവാർഡ് ആസ്റ്റർ മിംസിന്

സ്വന്തം ലേഖകൻ

കോഴിക്കോട്:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതിയായ മെയ്ക്ക് ഇൻ ഇന്ത്യയുടെ ആശയപ്രചരണാർത്ഥം ദേശീയതലത്തിൽ വിവിധ മേഖലകളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്കായി ഇബാർക്ക് ഏഷ്യയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ മെയ്ക്ക് ഇൻ ഇന്ത്യ എമേർജിങ്ങ് ലീഡർ അവാർഡിന് കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റൽ അർഹരായി. സേവനവിഭാഗത്തിൽ ഉൾപ്പെടുന്ന അവാർഡ് കാറ്റഗറിയിലാണ് ആസ്റ്റർ മിംസ് പരിഗണിക്കപ്പെട്ടത്.

സംതൃപ്തിയോടെ ജോലിചെയ്യുന്ന ജീവനക്കാരുടെ എണ്ണം, സാമൂഹിക സേവന മേഖലയിലെ ഇടപെടലുകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, സ്ഥിരമായ വളർച്ച, അന്താരാഷ്ട്ര നിലവാരം എന്നിവ ഉൾപ്പെടെ വിവിധങ്ങളായ വിഷയങ്ങളെ പരിഗണിച്ചാണ് ആസ്റ്റർ മിംസിനെ ഒന്നാം സ്ഥാനത്തിന് അർഹമാക്കിയത്. ഇന്ത്യയിലുടനീളമുള്ള അൻപതോളം ആശുപത്രികളുമായി താരതമ്യം ചെയ്ത ശേഷമാണ് കോഴിക്കോട് ആസ്റ്റർ മിംസ് അവാർഡിനായി പരിഗണിക്കപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗോവയിൽ വെച്ച് വിപുലമായ പരിപാടികളോടെ നടത്തുവാൻ നേരത്തെ തീരുമാനിച്ചതായിരുന്നെങ്കിലും നിലവിലെ പ്രത്യേക സാഹചര്യത്തിൽ ചടങ്ങുകൾ ഓൺലൈൻ വഴി പൂർത്തീകരിക്കുകയായിരുന്നു. ആസ്റ്റർ മിംസിന് വേണ്ടി ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് ഡോ. എബ്രഹാം മാമനിൽ നിന്നും നോർത്ത് കേരള സി ഇ ഒ ഫർഹാൻ യാസിൻ അവാർഡ് ഏറ്റുവാങ്ങി. അർജ്ജുൻ വിജയകുമാർ (സി എഫ് ഒ), ഡോ. പ്രവിത ആർ അഞ്ചാൻ (അസി. ജനറൽ മാനേജർ, ഓപ്പറേഷൻസ്) എന്നിവർ സംബന്ധിച്ചു.