തൃശൂരിൽ ആളൊഴിഞ്ഞ വീട്ടിലെ പറമ്പിൽ സുഹൃത്തുക്കളെ മരിച്ച നിലയിൽ കണ്ടെത്തി: മൃതദേഹം കണ്ടെത്തിയത് റെയിൽവേ ട്രാക്കിനു സമീപത്തെ പുരയിടത്തിലെ കിണറ്റിൽ
തേർഡ് ഐ ബ്യൂറോ
തൃശൂർ: പുതുക്കാട് ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ സുഹൃത്തുക്കളെ മരിച്ച നിലയിൽ കണ്ടെത്തി.
പുതുക്കാട് റെയിൽവെ ട്രാക്കിനുസമീപം ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിലാണ് സുഹൃത്തുക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതുക്കാട് വടക്കെ തൊറവ് സ്വദേശികളായ കൈപ്പഞ്ചേരി വിജയൻ(52), മാരാത്ത് വേണു(66) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച മുതൽ ഇവരെ കാണാനില്ലായിരുന്നു.
ബന്ധുക്കൾ പുതുക്കാട് പൊലീസിൽ പരാതി നൽകിയിരുന്നു. മൃതദേഹങ്ങൾക്ക് രണ്ടു ദിവസത്തെ പഴക്കമുള്ളതായി കരുതുന്നു.
പുതുക്കാട് പൊലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
Third Eye News Live
0