പതിനാലുകാരനെ ലൈംഗികപീഡനത്തിന് ഇരയാക്കി: മദ്രസ അദ്ധ്യാപകന്‍ പിടിയില്‍

പതിനാലുകാരനെ ലൈംഗികപീഡനത്തിന് ഇരയാക്കി: മദ്രസ അദ്ധ്യാപകന്‍ പിടിയില്‍

സ്വന്തം ലേഖിക

പാലക്കാട്: പതിനാലുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍. പാലക്കാട് തിരുമിറ്റക്കോട് നടന്ന സംഭവത്തില്‍, തമിഴ്‌നാട് നീലിഗീരിക്കോട്ട സ്വദേശി ഇര്‍ഷാദ് അലിയെ ചാലിശ്ശേരി പോലീസാണ് അറസ്റ്റ് ചെയ്തത്.

തിരുമിറ്റക്കോടിലെ കറുകപുത്തൂര്‍ മതപഠനശാലയിലെ വിദ്യാര്‍ത്ഥിയെ ഇര്‍ഷാദ് അലി നിരന്തരം പീഡനത്തിന് ഇരയാക്കി എന്നാണ് പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയതോടെ വീട്ടുകാര്‍ കൗണ്‍സിലിങ്ങിന് വിധേയമാക്കുകയായിരുന്നു . ഇതോടെയാണ് പീഡന വിവരം പുറത്തുവരുന്നത്. പിന്നാലെ കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി.

ഇര്‍ഷാദ് അലിയ്ക്കെതിരെ പോക്സോ കേസ് ചുമത്തി കേസെടുത്തു. സംഭവത്തില്‍ മറ്റൊരു മദ്രസ അധ്യാപകന് കൂടി പ്രതിയാണെന്നും ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.