play-sharp-fill
മദ്രാസ് മെയിലിൽ ഇന്ന് മുതൽ ജനറൽ ടിക്കറ്റിൽ യാത്ര ചെയ്യാം

മദ്രാസ് മെയിലിൽ ഇന്ന് മുതൽ ജനറൽ ടിക്കറ്റിൽ യാത്ര ചെയ്യാം

സ്വന്തം ലേഖകൻ

കോട്ടയം: കോവിഡ് മാനദണ്ഡങ്ങളുടെ പേരിൽ നിർത്തലാക്കിയ അൺ റിസേർവ്ഡ് കോച്ചുകൾ പടിപടിയായി പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇന്ന് തിരുവനന്തപുരത്ത് നിന്ന് ചെന്നൈ സെൻട്രൽ വരെ പോകുന്ന ട്രെയിൻ നമ്പർ 12624 മെയിലിൽ ജനറൽ സൗകര്യം നടപ്പിൽ വരുന്നതായി റെയിൽവേ അറിയിച്ചു.


ചെന്നൈയിൽ നിന്ന് ഇന്ന് രാത്രിയിൽ എടുക്കുന്ന ട്രെയിൻ നമ്പർ 12623 മെയിലിലും അൺ റിസേർവ്ഡ് കോച്ചുകൾ അനുവദിച്ചിട്ടുണ്ട്. ഈ ട്രെയിൻ നാളെ (ഞായർ ) രാവിലെയാണ് കേരളത്തിൽ എത്തിച്ചേരുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതുപോലെ ട്രെയിൻ നമ്പർ 12696 തിരുവനന്തപുരം – ചെന്നൈ സെൻട്രൽ സൂപ്പർ ഫാസ്റ്റിലും ഇന്ന് ജനറൽ ടിക്കറ്റ് അനുവദിച്ചിട്ടുണ്ട്. നാളെ പുലർച്ചെ കേരളത്തിലൂടെ കടന്നുപോകുന്ന 12695 ട്രെയിനിലും ഇനി മുതൽ മുൻകൂട്ടി റിസർവേഷൻ ചെയ്യാതെ യാത്രക്കാർക്ക് സ്റ്റേഷനിൽ നിന്ന് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാവുന്നതാണ്.

ഏപ്രിൽ 20 ബുധനാഴ്ച രാവിലെ തിരുവനന്തപുരത്ത് നിന്ന് സെക്കന്ദരാബാദ് വരെ പോകുന്ന ട്രെയിൻ നമ്പർ 17229 ശബരി എക്സ്പ്രസ്സിലും ജനറൽ / അൺ റിസേർവ്ഡ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്. സെക്കന്ദരാബാദിൽ നിന്ന് അന്നേ ദിവസം ഉച്ചയ്ക്ക് എടുക്കുന്ന ട്രെയിൻ നമ്പർ 17230 തിരുവനന്തപുരം ശബരി എക്സ്പ്രെസ്സിലും ജനറൽ ടിക്കറ്റ് ലഭിക്കും. ഈ ട്രെയിൻ വ്യാഴാഴ്ചയാണ് കേരളത്തിൽ എത്തിച്ചേരുന്നത്.

ശബരി എക്സ്പ്രസ്സിൽ ജനറൽ ടിക്കറ്റ്/സീസൺ അനുവദിച്ചതിൽ സ്ഥിരയാത്രക്കാർ സന്തുഷ്ടരാണെങ്കിലും പാസഞ്ചർ/മെമു ട്രെയിനുകൾ പുന:സ്ഥാപിക്കാത്തതിൽ കടുത്ത പ്രതിഷേധമുണ്ട്. ആലപ്പുഴ ജില്ലയിലേക്ക് വൈകുന്നേരം എറണാകുളത്ത് നിന്ന് ഓഫീസ് സമയം പാലിക്കുന്ന അൺ റിസേർവ്ഡ് ട്രെയിൻ ഒന്നുപോലും ഇല്ലാത്തത് കടുത്ത ദുരിതമാണ് സമ്മാനിക്കുന്നത്.

ഇതിനെതിരെ യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് എറണാകുളം ജംഗ്ഷനിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചിരുന്നു.
തിങ്കളാഴ്ച മുതൽ എല്ലാ സ്റ്റേഷനും കേന്ദ്രീകരിച്ച് തുടർ സമരങ്ങൾ ഫ്രണ്ട്‌സ് ഓൺ റെയിൽസ് ആഹ്വാനം ചെയ്തിട്ടുണ്ട്.