മധുവിന് നീതികിട്ടിയില്ല…! ശിക്ഷ തൃപ്തികരമല്ലെന്ന് മധുവിന്റെ കുടുംബം; പ്രതികളില്‍നിന്ന് ഈടാക്കുന്ന പിഴത്തുക മധുവിന്റെ അമ്മയ്ക്കും സഹോദരിമാര്‍ക്കും നല്‍കാന്‍ കോടതി നിര്‍ദ്ദേശം; കൂറുമാറിയവര്‍ക്കെതിരെയും നടപടി
സ്വന്തം ലേഖകൻ
പാലക്കാട്: മധു വധക്കേസില്‍ പ്രതികളില്‍നിന്ന് ഈടാക്കുന്ന പിഴത്തുക മധുവിന്റെ അമ്മയ്ക്കും സഹോദരിമാര്‍ക്കും നല്‍കാന്‍ കോടതി നിര്‍ദേശം.കേസില്‍ കൂറുമാറിയവര്‍ക്കെതിരെ നടപടിയെടുക്കാനും മണ്ണാര്‍ക്കാട് എസ് സി, എസ് ടി കോടതി നിര്‍ദേശിച്ചു.
അതേസമയം മധുവിന് നീതികിട്ടിയിട്ടില്ലെന്നും ശിക്ഷ തൃപ്തികരമല്ലെന്നും മധുവിന്റെ കുടുംബം. മണ്ണാര്‍ക്കാട്ടെ പട്ടികജാതി പട്ടികവര്‍ഗ കോടതിയില്‍ നിന്ന് നീതിലഭിച്ചില്ലെന്നും മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും അമ്മയും സഹോദരിയും മാധ്യമങ്ങളോട് പ്രതികരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സര്‍ക്കാര്‍ സഹായം വേണമെന്നും പ്രൊസിക്യൂട്ടര്‍മാരെ നിയമിക്കണമെന്നും ആവശ്യപ്പെടും. കൂറുമാറിയവര്‍ക്കെതിരെ ഉള്‍പ്പെടെ നടപടിക്കായി പോരാട്ടം തുടരുമെന്നും അവര്‍ വ്യക്തമാക്കി.
മധു വധക്കേസിൽ 13 പ്രതികള്‍ക്ക് 7 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. 16–ാം പ്രതിക്ക് മൂന്നു മാസം തടവും 500 രൂപ പിഴയുമാണ് ശിക്ഷ. പിഴത്തുകയില്‍ 50 ശതമാനം മധുവിന്റെ അമ്മയ്ക്കും ബാക്കി മധുവിന്റെ സഹോദരിമാര്‍ക്കും നല്‍കണമെന്നും വിധിയില്‍ വ്യക്തമാക്കുന്നു. അതേസമയം, മേല്‍ക്കോടതിയെ സമീപിക്കുന്ന കാര്യം പ്രൊസിക്യൂഷന്റെയും പരിഗണനയിലാണ്. അപ്പീല്‍ പോകുമെന്ന് പ്രതിഭാഗവും പ്രതികരിച്ചു.