play-sharp-fill

മധുവിന് നീതികിട്ടിയില്ല…! ശിക്ഷ തൃപ്തികരമല്ലെന്ന് മധുവിന്റെ കുടുംബം; പ്രതികളില്‍നിന്ന് ഈടാക്കുന്ന പിഴത്തുക മധുവിന്റെ അമ്മയ്ക്കും സഹോദരിമാര്‍ക്കും നല്‍കാന്‍ കോടതി നിര്‍ദ്ദേശം; കൂറുമാറിയവര്‍ക്കെതിരെയും നടപടി

സ്വന്തം ലേഖകൻ പാലക്കാട്: മധു വധക്കേസില്‍ പ്രതികളില്‍നിന്ന് ഈടാക്കുന്ന പിഴത്തുക മധുവിന്റെ അമ്മയ്ക്കും സഹോദരിമാര്‍ക്കും നല്‍കാന്‍ കോടതി നിര്‍ദേശം.കേസില്‍ കൂറുമാറിയവര്‍ക്കെതിരെ നടപടിയെടുക്കാനും മണ്ണാര്‍ക്കാട് എസ് സി, എസ് ടി കോടതി നിര്‍ദേശിച്ചു. അതേസമയം മധുവിന് നീതികിട്ടിയിട്ടില്ലെന്നും ശിക്ഷ തൃപ്തികരമല്ലെന്നും മധുവിന്റെ കുടുംബം. മണ്ണാര്‍ക്കാട്ടെ പട്ടികജാതി പട്ടികവര്‍ഗ കോടതിയില്‍ നിന്ന് നീതിലഭിച്ചില്ലെന്നും മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും അമ്മയും സഹോദരിയും മാധ്യമങ്ങളോട് പ്രതികരിച്ചു. സര്‍ക്കാര്‍ സഹായം വേണമെന്നും പ്രൊസിക്യൂട്ടര്‍മാരെ നിയമിക്കണമെന്നും ആവശ്യപ്പെടും. കൂറുമാറിയവര്‍ക്കെതിരെ ഉള്‍പ്പെടെ നടപടിക്കായി പോരാട്ടം തുടരുമെന്നും അവര്‍ വ്യക്തമാക്കി. മധു വധക്കേസിൽ 13 പ്രതികള്‍ക്ക് […]

മധുവിന് നീതി കിട്ടിയിട്ടില്ല..! കേസില്‍ 16 പ്രതികളും ശിക്ഷിക്കപ്പെടണം; രണ്ടുപേരെ വെറുതെ വിട്ടതിനെതിരെ നിയമനടപടി സ്വീകരിക്കും; സുപ്രീംകോടതി വരെ പോകാന്‍ തയ്യാറെന്നും അമ്മയും സഹോദരിയും

സ്വന്തം ലേഖകൻ പാലക്കാട്: അട്ടപ്പാടി മധുവധക്കേസിൽ മധുവിന് നീതി കിട്ടിയിട്ടില്ലെന്ന് ബന്ധുക്കള്‍. കേസില്‍ 16 പ്രതികളും ശിക്ഷിക്കപ്പെടണം. മുഴുവന്‍ പ്രതികളും ശിക്ഷിക്കപ്പെടുന്നത് വരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും മാധ്യമങ്ങളോട് പറഞ്ഞു. ’14 പ്രതികളെ ശിക്ഷിച്ച് കൊണ്ടുള്ള കോടതി വിധിയില്‍ സന്തോഷമുണ്ട്. താഴെക്കിടയില്‍ നിന്ന് ഇത്രയും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നതില്‍ സന്തോഷമുണ്ട്. കോടതിയോടും നന്ദിയുണ്ട്. ഇതേപോലെ തന്നെ പോരാടി വെറുതെ വിട്ട രണ്ടുപേരെ കൂടി ശിക്ഷിക്കുന്നതിന് നടപടികളുമായി മുന്നോട്ടുപോകും. നിരവധി ഭീഷണികളും ഒറ്റപ്പെടുത്തലുകളും നേരിട്ടാണ് ഇവിടെ വരെ എത്തിയത്’- സഹോദരി […]