എംജി സര്‍വകലാ ശാലായില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അസ്റ്റ് ചെയ്ത പരീക്ഷാഭവന്‍ അസിസ്റ്റ്ന്റ് സി.ജെ.എല്‍സിക്ക് ജാമ്യം ലഭിച്ചു ;തിരുവനന്തപുരം എന്‍ക്വയറി കമ്മിഷന്‍ ആന്‍ഡ് സ്പെഷല്‍ ജഡ്ജി ജി. ഗോപകുമാര്‍ ആണ് ജാമ്യം അനുവദിച്ചത്
സ്വന്തം ലേഖിക
കോട്ടയം : വിദ്യാര്‍ഥിനിയുടെ കയ്യില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അസ്റ്റ് ചെയ്ത പരീക്ഷാഭവന്‍ അസിസ്റ്റ്ന്റ് സി.ജെ.എൽസിക്ക് ജാമ്യം ലഭിച്ചു . ഉപാദികളോടെ തിരുവനന്തപുരം എന്‍ക്വയറി കമ്മിഷന്‍ ആന്‍ഡ് സ്പെഷല്‍ ജഡ്ജി ജി. ഗോപകുമാര്‍ ആണ് ജാമ്യം അനുവദിച്ചത്.
കൈക്കൂലി കേസില്‍ സര്‍വകലാശാല എംബിഎ വിഭാഗത്തിനു വീഴ്ച സംഭവിച്ചതായി സിന്‍ഡിക്കേറ്റ് ഉപസമിതി കണ്ടെത്തിയിരുന്നു. സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി എംജി സര്‍വകലാ ശാലായില്‍ എം.ബി.എ. വിദ്യാര്‍ഥിനിയില്‍ നിന്ന് 1.25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതോടെയാണ് ജീവനക്കാരി പിടിയിലായത്.
ഇതിനിടെ, എല്‍സിയുടെ യോഗ്യത സംബന്ധിച്ചും നിയമനം സംബന്ധിച്ചും ആരോപണം ഉയര്‍ന്നിരുന്നു. 2010 ല്‍ പ്യൂണ്‍ തസ്തികയിലാണ് എല്‍സി സര്‍വകലാശാലയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ജോലിയില്‍ പ്രവേശിക്കുന്ന സമയത്ത് ഇവര്‍ എസ്.എസ്.എല്‍.സി പോലും പാസായിരുന്നില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ 2016 ല്‍ താഴ്ന്ന തസ്തികയിലുള്ളവരെ അസിസ്റ്റന്റ് തസ്തികയിലേക്ക് പരിഗണിക്കുന്ന സമയത്ത് ഇവര്‍ എസ്.എസ്.എല്‍.സി പ്ലസ് ടു തുല്യത പരീക്ഷകളും എം.ജിയില്‍ നിന്ന് റെഗുലറായി ഡിഗ്രിയും പാസായിട്ടുണ്ടായിരുന്നു.
കൈക്കൂലി കേസില്‍ സര്‍വകലാശാലയിലെ രണ്ടു ജീവനക്കാരെ സ്ഥലം മാറ്റിയിരുന്നു. സെക്ഷന്‍ ഓഫീസറെയും അസിസ്റ്റന്‍റ് രജിസ്ട്രാറെയുമാണ് സ്ഥലം മാറ്റിയത്.