play-sharp-fill
കൊച്ചി ലുലുമാളിൽവെച്ച്  പെൺകുട്ടിയെ കയറിപ്പിടിച്ചയാൾ അറസ്റ്റിൽ; പിടിയിലായത് കൊടുങ്ങല്ലൂർ സ്വദേശിയായ യുവാവ്

കൊച്ചി ലുലുമാളിൽവെച്ച് പെൺകുട്ടിയെ കയറിപ്പിടിച്ചയാൾ അറസ്റ്റിൽ; പിടിയിലായത് കൊടുങ്ങല്ലൂർ സ്വദേശിയായ യുവാവ്

സ്വന്തം ലേഖകൻ

കളമശ്ശേരി: ലുലുമാളിൽ വെച്ച് വിദ്യാർത്ഥിനിയെ കയറിപ്പിച്ചയാൾ അറസ്റ്റിൽ.


കൊടുങ്ങല്ലൂർ കല്ലുമഠത്തിൽ ധനേഷ് ധനപാലനാണ് (44) അറസ്റ്റിലായത്. വിനോദയാത്രയ്ക്കായി കേരളത്തിലെത്തി തമിഴ്നാട് സ്വദേശിയായ വിദ്യാർഥിനി ഇടപ്പള്ളി ലുലു മാൾ സന്ദർശിച്ചപ്പോഴാണ് ഇയാൾ അപമര്യാദയായി പെരുമാറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഊട്ടിയിലെ പ്ലസ് ടു വിദ്യാർഥിനിയും സംഘവും കേരളത്തിലെ പലയിടത്തും സന്ദർശിച്ച ശേഷം ഇന്നലെ വൈകിട്ടാണ് മാളിൽ എത്തിയത്. ഈ സമയം കെജിഎഫ് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടൻ യാഷ് ലുലുവിൽ എത്തിയിരുന്നു. ഈ തിരക്കിനിടയിലാണ് പ്രതി പെൺകുട്ടിയെ ഉപദ്രവിച്ചത്.

ശല്യം സഹിക്കാൻ വയ്യാതെ സ്ഥലത്തുനിന്നും മാറിപ്പോയെങ്കിലും പിന്തുടർന്നെത്തിയ പ്രതി വീണ്ടും ഉപദ്രവിച്ചതോടെ പെൺകുട്ടി ബഹളം വച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ പിടികൂടി. പ്രതിയെ റിമാൻഡ് ചെയ്തു.