പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലിരിക്കെ ഹൃദയാഘാതം; സിപിഐഎം നേതാവും വനിതാ കമ്മീഷന്‍ മുന്‍ അദ്ധ്യക്ഷയുമായ എം സി ജോസഫൈൻ ഐസിയുവില്‍

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കണ്ണൂര്‍: സിപിഐഎം നേതാവും വനിതാ കമ്മീഷന്‍ മുന്‍ അദ്ധ്യക്ഷയുമായ എം സി ജോസഫൈന് ഹൃദയാഘാതം.

കണ്ണൂര്‍ എ കെ ജി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ വെച്ചാണ് ജോസഫിന് ഹൃദയാഘാതമുണ്ടായത്. ഉടന്‍ തന്നെ മുതിര്‍ന്ന സിപിഐഎം നേതാവിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

72 വയസുകാരിയായ എം സി ജോസഫൈന്‍ നിലവില്‍ സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗമാണ്. വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചതിന് ശേഷം പാര്‍ട്ടി ചുമതലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുവരികയാണ്.