സഹോദരിയെ കാമുകൻ്റെ അടുത്ത് എത്തിച്ചത് 21 കാരൻ: സഹോദരിയുടെ കാമുകൻ്റെ സഹായത്തോടെ മറ്റൊരു പെൺകുട്ടിയെ തട്ടിക്കൊണ്ടു വന്ന് യുവാവും പീഡിപ്പിച്ചു: ഒടുവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച രണ്ടു കാമുകന്മാരെയും പൊലീസ് പൊക്കി അകത്താക്കി
തേർഡ് ഐ ബൂറോ
കൊല്ലം: സ്വന്തം സഹോദരിയെ കാമുകന് കാഴ്ചവയ്ക്കുകയും , സഹോദരിയുടെ കാമുകൻ്റെ സഹായത്തോടെ പ്രായപൂർത്തികാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുവന്ന് പീഡിപ്പിക്കുകയും ചെയ്ത കേസിൽ 3 പേർ അറസ്റ്റിൽ. കൊല്ലം സ്വദേശികളായ യുവാക്കളാണ് പിടിയിലായത്. സഹോദരിയെ കാമുകന് കാഴ്ച വച്ച യുവാവും, സഹോദരിയുടെ കാമുകനും , ഇവരെ സഹായിച്ച ഡ്രൈവറുമാണ് പിടിയിലായത്.
കൊല്ലം കാക്കത്തോപ്പ് കളീക്കല്‍ കടപ്പുറം ഷിജിന് ആന്റണി (21), പ്രാക്കുളത്തെ പെണ്‍കുട്ടിയുടെ സഹോദരന് (21), ഇവര്‍ സഞ്ചരിച്ച കാറിന്റെ ഡ്രൈവര്‍ പ്രാക്കുളം സ്വദേശി ബിനീഷ് (21) എന്നിവരാണ് അറസ്റ്റിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
17കാരിയായ പെണ്‍കുട്ടിയെ സഹോദരന് കാമുകനടുത്ത് എത്തിച്ചത് സ്വന്തം പ്രണയം പൂവണിയുന്നതിന് സഹായിച്ചതിന്റെ പ്രത്യുപകാരമായാണ് എന്ന് പൊലീസ് കണ്ടെത്തി. 21കാരായ രണ്ട് യുവാക്കളും പ്ലാന്‍ ചെയ്തത് പോലെ കാര്യങ്ങള്‍ നടന്നെങ്കിലും കാമുകിമാരായ പെണ്‍കുട്ടികള്‍ രണ്ടുപേരും പ്രായപൂര്ത്തിയായവരല്ലെന്നത് വിനയായി.
രണ്ട് യുവാക്കള്‍ക്കും കട്ട സപ്പോര്‍ട്ടുമായി ഒപ്പം നിന്ന കാര്‍ ഡ്രൈവര്‍ക്കും പണി കിട്ടി. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസിലാണ് മൂന്ന് യുവാക്കളെ അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രാക്കുളത്തെ 17 കാരിയെയും കണ്ണനല്ലൂരിലെ 15 കാരിയെയും തട്ടിക്കൊണ്ടുപോയി എന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. പ്രാക്കുളത്തെ പെണ്‍കുട്ടിയെ കാമുകന്റെ അടുത്ത് എത്തിക്കാന്‍ സഹോദരന് സഹായിച്ചുവെന്നാണ് പൊലീസ് പറയുന്നത്.
പകരം പ്രാക്കുളത്തെ പെണ്‍കുട്ടിയുടെ സഹോദരന്റെ കാമുകിയായ കണ്ണനല്ലൂരിലെ 15 കാരിയെ ഷിജിന് ആന്റണി കൂട്ടിക്കൊണ്ടുവന്നു. പെണ്‍കുട്ടിയെയും സഹോദരനെയും കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ അഞ്ചാലുംമൂട് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഇതേദിവസം കണ്ണനല്ലൂരില്‍ 15കാരിയെ കാണാനില്ലെന്ന പരാതിയും ലഭിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട് വേളാങ്കണ്ണിയില്‍ ഇവരുണ്ടെന്ന് കണ്ടെത്തിയത്. വേളാങ്കണ്ണിയിലെ ലോഡ്ജില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.