ചെങ്കൽ കയറ്റി വരുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; ഒരാൾ മരിച്ചു; രണ്ട് പേർക്ക് പരിക്ക്
സ്വന്തം ലേഖിക
കാസർകോട്: പുത്തിഗെ മലങ്കരയിൽ ചെങ്കൽ കയറ്റി വരുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു.
ലോറിയിലെ തൊഴിലാളിയായിരുന്ന ഝാർഖണ്ഡ് സ്വദേശി സുധീറാണ് മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡ്രൈവർ ഉൾപ്പടെ രണ്ട് പേർ പരിക്കുകളോടെ രക്ഷപ്പെട്ടു.
മലങ്കര പാലത്തിന് സമീപത്തെ വളവിലാണ് ബുധനാഴ്ച വൈകിട്ടോടെ അപകടം ഉണ്ടായത്.
മണിയൻപാറയിൽ നിന്നും ചെകിൽ കയറ്റി വരികയായിരുന്ന ടെമ്പോ മലങ്കരയിലെ വളവിൽ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നുവെന്നാണ് ദൃസാക്ഷികൾ പറയുന്നത്.
ചെങ്കല്ല് കയറ്റിയ ടെമ്പോ ലോറിയുടെ മുകളിലായിരുന്നു. സുധീർ അപകട സ്ഥലത്ത് തന്നെ മരിച്ചിരുന്നു.
Third Eye News Live
0