ലോക്‌സഭാ തിരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍പട്ടിക ഏപ്രില്‍ നാലിന്; മാര്‍ച്ച് 25 വരെ അപേക്ഷിക്കുന്നവര്‍ക്ക് വോട്ടുചെയ്യാം; ഇത്തവണ വോട്ട് രേഖപ്പെടുത്തുന്നത് 2,72,80,160 വോട്ടർമാർ
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക ഏപ്രില്‍ നാലിനു പ്രസിദ്ധീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് എം കൗള്‍.
വോട്ടർപട്ടികയില്‍ പേരുചേർക്കാനും ഒഴിവാക്കാനുമുള്ള നടപടികള്‍ നടക്കുകയാണ്. 25 വരെ അപേക്ഷിക്കുന്നവർക്ക് ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനുള്ള അവസരമുണ്ടാകും.
സ്ഥാനാർത്ഥികള്‍ നാമനിർദേശ പത്രിക നല്‍കേണ്ട അവസാന ദിവസമായ ഏപ്രില്‍ നാല് വരെ പേരു ചേർക്കാമെങ്കിലും അപേക്ഷ പരിശോധിക്കാൻ 10 ദിവസമെങ്കിലും വേണ്ടതിനാല്‍ 25നു മുൻപെങ്കിലും അപേക്ഷിക്കുകയാണ് ഉചിതമെന്നും പുതുതായി പേരു ചേർക്കേണ്ടവരും സ്ഥലം മാറ്റേണ്ടവരും മാർച്ച് 25നുള്ളില്‍ അപേക്ഷിച്ചാല്‍ പട്ടികയില്‍ ഇടം നേടാമെന്നും അദ്ദേഹം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
1,31,84,573 പുരുഷന്മാരും 1,40,95,250 സ്ത്രീകളുമടക്കം 2,72,80,160 വോട്ടർമാർ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തുമെന്നും സഞ്ജയ്കൗള്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. ഇക്കുറിയുള്ളത്. 85 വയസ്സ് പിന്നിട്ട 2,49,960, നൂറ് കഴിഞ്ഞ 2,999 പേരും വോട്ടർമാരാണ്. 3,70,933 യുവാക്കളും 88,384 പ്രവാസികളും പട്ടികയിലുണ്ട്.
181 ഉപബൂത്തുകളടക്കം 25,358 പോളിങ് ബൂത്തുകള്‍ സജ്ജമാക്കും. ബൂത്തുകളില്‍ അടിസ്ഥാന സൗകര്യങ്ങളുമൊരുക്കും. സ്ത്രീകള്‍ നിയന്ത്രിക്കുന്ന 555 ബൂത്തുകളും യുവാക്കള്‍ നിയന്ത്രിക്കുന്ന നൂറ് ബൂത്തുകളും ഭിന്നശേഷിക്കാർ നിയന്ത്രിക്കുന്ന പത്ത് ബൂത്തുകളും 2,776 മാതൃക ബൂത്തുകളുമുണ്ടാകും.