play-sharp-fill
വിവാദമായ ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു; ഓർഡിനൻസ് പാസ്സാക്കരുതെന്നുള്ള തങ്ങളുടെ ആവശ്യം തള്ളിയതിനാൽ കോടതിയെ സമീപിക്കാൻ പ്രതിപക്ഷ തീരുമാനം

വിവാദമായ ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു; ഓർഡിനൻസ് പാസ്സാക്കരുതെന്നുള്ള തങ്ങളുടെ ആവശ്യം തള്ളിയതിനാൽ കോടതിയെ സമീപിക്കാൻ പ്രതിപക്ഷ തീരുമാനം

സ്വന്തം ലേഖകൻ
തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു. ഇന്നലെ മുഖ്യമന്ത്രിയും ഗവർണറുമായുള്ള കൂടിക്കാഴ്ചയിൽ സർക്കാരുമായി ഗവർണർക്കുള്ള ഭിന്നത തീർന്നെന്നും ഓർഡിൻസിനെ കുറിച്ചുള്ള സംശയങ്ങള്‍ മാറിയെന്നും സൂചന ലഭിച്ചിരുന്നു.

മുഖ്യമന്ത്രി ഒരു മണിക്കൂറിലേറെയാണ് ഇന്നലെ രാജ് ഭവനിൽ കൂടിക്കാഴ്ച നടത്തിയത്.


ലോകായുക്തയുടെ 14-ാം വകുപ്പ് ഭരണഘടന വിരുദ്ധമായതുകൊണ്ടാണ് ഭേദഗതി കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. എ.ജിയുടെ നിയമോപദേശമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദേശ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച ഒരു മണിക്കൂർ നീണ്ടു. വിവാദമായ ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിനെ കുറിച്ച് മുഖ്യമന്ത്രി ​ഗവർണറോട് വിശദീകരിച്ചു. ഓർഡിനൻസ് ഭരണഘടനയനുസരിച്ചാണെന്ന് മുഖ്യമന്ത്രി ​ഗവർണറെ അറിയിച്ചു.

നിലവിലെ നിയമത്തിൽ ഭരണഘടന വിരുദ്ധമായ വകുപ്പ് ഉണ്ടെന്നും അത് കൊണ്ടാണ് നിയമ ഭേദഗതി കൊണ്ട് വന്നതെന്നും മുഖ്യമന്ത്രി ​ഗവർണറോട് വിശദീകരിച്ചു. നിലവിലെ ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് ഭരണഘടന വിരുദ്ധമാണ്. ഇക്കാര്യത്തിൽ സർക്കാരിന് നിയമോപദേശം ലഭിച്ചുവെന്നും മുഖ്യമന്ത്രി ​ഗവർണറെ അറിയിച്ചു.

ഗവർണർ ഓർഡിൻസിൽ ഒപ്പിടരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നേരത്ത കത്തു നൽകിയിരുന്നു. ലോകായുക്ത ഭേ​ദ​ഗതിക്ക് ഗവർണർ അംഗീകാരം നൽകിയ സ്ഥിതിക്ക് കോടതിയെ സമീപിക്കാനാണ് പ്രതിപക്ഷ തീരുമാനം