കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറത്ത്; ലോക്‌സഭ തെരഞ്ഞെടുപ്പ് അന്തിമവോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു ; കോട്ടയം ജില്ലയിൽ 15.69 ലക്ഷം വോട്ടർമാർ; പുതിയ വോട്ടർമാർ 26,715

കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറത്ത്; ലോക്‌സഭ തെരഞ്ഞെടുപ്പ് അന്തിമവോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു ; കോട്ടയം ജില്ലയിൽ 15.69 ലക്ഷം വോട്ടർമാർ; പുതിയ വോട്ടർമാർ 26,715

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ലോകസ്ഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് അന്തിമവോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയില്‍ 5,74,175 പേരാണ് പുതിയ വോട്ടര്‍മാര്‍. ആകെ വോട്ടര്‍മാരുടെ എണ്ണം 2,70, 99, 326 ആണ്.

ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം ജില്ലയിലാണ്.അവിടെ വോട്ടര്‍മാരുടെ എണ്ണം 32,79,172 ആണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടികയില്‍ നിന്ന് 3.75 ആളുകളെ ഒഴിവാക്കിയിട്ടുണ്ട്. അന്തിമവോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും ഇനിയും പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ലയിൽ മൊത്തം 15,69,463 വോട്ടർമാരാണുള്ളത്. ഇതിൽ 8,07,513 സ്ത്രീകളും 7,61,938 പുരുഷൻമാരും 12 ട്രാൻസ്‌ജെൻഡറും ഉൾപ്പെടുന്നു. പുതിയ വോട്ടർമാർ 26715 പേർ. 51,830 പേർ മുതിർന്ന വോട്ടർമാരാണ്. 14,750 ഭിന്നശേഷി വോട്ടർമാരുണ്ട്. പ്രവാസി വോട്ടർമാർ 1517 പേരാണ്. 31854 പേരെ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. മറ്റിടങ്ങളിൽനിന്ന് 2328 പേർ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലേക്ക് പേര് മാറ്റിയിട്ടുണ്ട്.
ഏറ്റവുമധികം വോട്ടർമാരുള്ളത് പൂഞ്ഞാർ നിയമസഭ മണ്ഡലത്തിലാണ്, 1,86,232 പേർ. കുറവ് വൈക്കത്താണ് 1,60,813 പേർ.

വോട്ടർമാരുടെ എണ്ണം നിയമസഭാ മണ്ഡലം തിരിച്ച്

പുതുപ്പള്ളി-1,76,534
പൂഞ്ഞാർ-1,86,232
ചങ്ങനാശേരി-1,69,002
പാലാ-1,82,825
കാഞ്ഞിരപ്പള്ളി-1,83,440
കടുത്തുരുത്തി-1,84,603
കോട്ടയം-1,60,862
ഏറ്റുമാനൂർ-1,65,152
വൈക്കം-1,60,813

പുതിയ വോട്ടർമാർ നിയമസഭാ മണ്ഡലം തിരിച്ച്

പുതുപ്പള്ളി-6320
പൂഞ്ഞാർ-3004
ചങ്ങനാശേരി-2905
പാലാ-2810
കാഞ്ഞിരപ്പള്ളി-2674
കടുത്തുരുത്തി-2669
കോട്ടയം-2247
ഏറ്റുമാനൂർ-2130
വൈക്കം-1956