കല്ലറ സെന്റ് ജോർജ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥിനികളായ അഞ്ജന കെ ദിനേശിനും അഞ്ജിത കെ ദിനേശിനും ഫുൾ എ പ്ലസ്

തിരുവനന്തപുരം കല്ലറ സെന്റ് ജോർജ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥിനികളായ അഞ്ജന കെ ദിനേശിനും അഞ്ജിത കെ ദിനേശിനും ഹയർ സെക്കണ്ടറി പരീക്ഷയിൽ ഫുൾ എ പ്ലസ്. ദിനേശ് കെയുടെയും ജാമിലിയുടെയും മക്കളാണ് ഈ ഇരട്ടകൾ.

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍

സ്വന്തം ലേഖകൻ മലപ്പുറം: ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നിരവധി ഓൺലൈൻ തട്ടിപ്പുകൾ നടത്തിയ സംഘത്തിലെ പ്രധാന കണ്ണി പിടിയിലായി. അബ്ദുൾ റോഷൻ എന്നയാളാണ് പിടിയിലായത്. കർണാടകയിലെ മടിക്കേരിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് മലപ്പുറം എസ്‌പി എസ്.ശശിധരൻ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. മടിക്കേരിയിൽ സ്വകാര്യ മൊബൈൽ കമ്പനിയുടെ വിതരണക്കാരനാണ് പ്രതി. ഇയാളുടെ പക്കൽ നിന്നും 40000 സിം കാർഡുകൾ, 150 മൊബൈൽ ഫോണുകൾ, ബയോമെട്രിക് സ്കാനറുകൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയാണ് റോഷൻ തട്ടിയെടുത്തതെന്നാണ് വിവരം. സംഘത്തിലെ മറ്റു പ്രതികളെ കുറിച്ച് പൊലീസിന് വിവരം […]

ഇരട്ടകൾക്ക് ഇരട്ടി മധുരമായി ഹയര്‍സെക്കന്‍ഡറി പരീക്ഷയിൽ ഫുൾഎ പ്ലസ് ; ഏന്തയാർ മർഫി സ്കൂളിലെ ജെറിൻബിജോയും ഷെറിൻ ബിജോയും

കൂട്ടിക്കൽ:ഏന്തയാർ മർഫി സ്കൂളിൽ നിന്നും ഫുൾ “എ പ്ലസ്” കരസ്ഥമാക്കിയാണ് കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിജോയമുണ്ടുപ്പാലം ഡാലിയ ബിജോയ്‌ എന്നിവരുടെ ഇരട്ട കുട്ടികളായ ജെറിൻബിജോയ്‌ , ഷെറിൻ ബിജോയ്‌ വിജയിച്ചത്. കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിലും എല്ലാ വിഷയങ്ങൾക്കും ഇവർ ഫുൾ എ പ്ലസ് നേടിയിരുന്നു

കോട്ടയം ജില്ലയിൽ നാളെ (10 / 05/2024) കുമരകം, ചങ്ങനാശ്ശേരി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (10/05/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചൂരവടി, ഹരി കണ്ടമംഗലം, പുതിയേരി, പുഞ്ചിരിപ്പടി , കാക്കനാട് 100 എന്നീ ട്രാൻസ്ഫോർമറുകളിൽ 10 -05- 2024 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പറക്കവെട്ടി, ഓയിൽ മിൽ, ഫലാഹിയ ബൈപ്പാസ്, മൈത്രി നഗർ, സദനം-അക്ഷര നഗർ, ഉറവ കോളനി, ഉറവ കമ്പനി, […]

മൊത്ത വിതരണത്തിന് എത്തിച്ചത് 1.2 കിലോ ഉണക്ക കഞ്ചാവ്; കോട്ടയം ഭരണങ്ങാനം സ്വദേശിയായ യുവാവിനെ എക്സൈസ് സ്പെഷല്‍ സ്‌ക്വാഡ് പിടികൂടി

സ്വന്തം ലേഖകൻ ഇടുക്കി: മൊത്ത വിതരണത്തിനായി എത്തിച്ച 1.200 കിലോഗ്രാം ഉണക്ക കഞ്ചാവുമായി യുവാവ് അറസ്റ്റില്‍.കോട്ടയം ഭരണങ്ങാനം പ്രവിത്താനം ഒരപുഴിക്കല്‍ അനിറ്റി(21)നെയാണ് എക്സൈസ് സ്പെഷല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. കോട്ടയം, ഇടുക്കി ജില്ലകളില്‍ ഏതാനും നാളുകളായി ചെറുകിട കച്ചവടക്കാർക്ക് കഞ്ചാവ് എത്തിച്ച്‌ നല്കുന്നയാളാണ് അനറ്റ്. രഹസ്യ വിവരത്തെ തുടർന്ന് ഇയാളെ നിരീക്ഷിച്ച്‌ വരികയായിരുന്നു.തൊടുപുഴ ഒറ്റല്ലൂർ ചക്കിയള്ളുംമല ക്ഷേത്രത്തിന് സമീപം ഇയാളെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഇൻസ്പെക്ടർ അബ്ദുള്‍ വഹാബിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എ.സി നെബു,ഷാജി […]

സ്വകാര്യമായ ആവശ്യത്തിനായി ഒരു ഡോക്ടറെ വിട്ടു തരണമെന്ന് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു ; ഡോക്ടറെ കലക്ടർ വീട്ടിലേക്ക് വിളിപ്പിച്ചത് കാലിലെ കുഴിനഖ ചിക്തസയ്‌ക്കായി ; ഒപിയില്‍ ഡോക്ടർ കുറഞ്ഞത് വിവാദത്തിലായി ; ഔദ്യോഗിക അധികാര പരിധി ലംഘിക്കലാണെന്ന ആരോപണം ; തിരുവനന്തപുരം കളക്ടര്‍ക്കെതിരെ പരാതിയുമായി സർക്കാർ ഡോക്ടർമാർ രംഗത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കലക്ടർക്കെതിരെ പരാതിയുമായി സർക്കാർ ഡോക്ടർമാർ രംഗത്ത് എത്തുമ്പോള്‍ ഉയരുന്നത് ഗുരതര ആരോപണം. ഇക്കാര്യത്തില്‍ ഉന്നത തല അന്വേഷണം വേണമെന്നാണ് ആവശ്യം. ജില്ലാ കളക്ടറുടേത് ഔദ്യോഗിക അധികാര പരിധി ലംഘിക്കലാണെന്ന ആരോപണമാണ് ഉയരുന്നത്. കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ കലക്ടർ വീട്ടിലേക്ക് വിളിപ്പിച്ചു എന്നാണ് പരാതി. ജനറല്‍ ആശുപത്രിയിലെ ഡ്യൂട്ടിക്കിടെയാണ് ഡോക്ടർ കലക്ടറുടെ വീട്ടിലെത്തി ചികിത്സ നല്‍കിയത്. ഇതു കാരണം ഒപിയില്‍ ഡോക്ടർ കുറഞ്ഞു. വേണമെങ്കില്‍ കളക്ടർക്ക് ആശുപത്രിയിലേക്ക് വരാമായിരുന്നു. ഇവിടെ അനാവശ്യ കീഴ് വഴക്കം […]

ലോകത്തിലെ ഏറ്റവും മികച്ച 25 ഹോട്ടലുകളിൽ ഒന്ന് നമ്മുടെ കേരളത്തിലാണ് ; മൂന്നാറിലെ കുന്നിൻ ചെരുവുകളിൽ നിർമ്മിച്ചിരിക്കുന്ന ചാണ്ടീസ് വിൻഡീവുഡ്‌സ്

സ്വന്തം ലേഖകൻ കൊച്ചി: ലോകത്തിലെ ഏറ്റവും മികച്ച 25 ഹോട്ടലുകളുടെ പട്ടികയിൽ പതിനൊന്നാമത്തെയും ഇന്ത്യയിലെ ഒന്നാം സ്ഥാനം മൂന്നാറിലെ ആഡംബര റിസോർട്ടായ ചാണ്ടീസ് വിൻഡീവുഡ്‌സ് കരസ്ഥമാക്കി. ട്രിപ്പ് അഡ്‌വൈസറിന്റെ 2024ലെ ട്രാവലേഴ്‌സ് ചോയ്‌സ് അവാർഡിലാണ് വിൻഡീസ് വുഡ്‌സ് ഇടം നേടിയത്. ലോകത്തിലെ മികച്ച 25 ലക്ഷ്വറി ഹോട്ടലുകളിൽ ആറാം സ്ഥാനവും ഏഷ്യയിലെ നാലാം സ്ഥാനവും ഇന്ത്യയിലെ ഒന്നാം സ്ഥാനവും വിൻഡീവുഡ്‌സ് നേടി. മൂന്നാറിലെ അതിരമണീയമായ ഭൂപ്രകൃതിയോട് ഇഴുകിചേരും വിധമാണ് പഞ്ചനക്ഷത്ര ഹോട്ടലായ ചാണ്ടീസ് വിൻഡീവുഡ്‌സിന്റെ രൂപകല്പന. ചാണ്ടി വിൻഡി വുഡ്‌സ് കുന്നിൻ ചെരുവുകളിൽ ടെറസിലാണ് […]

അന്തരാഷ്‌ട്ര നഴ്‌സ്‌ ദിനം ; കോട്ടയം ജില്ല നഴ്‌സ്‌ ദിനവാരാഘോഷവുമായി ബന്ധപ്പെട്ട്‌ നടന്ന ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി നഴ്‌സുമാർ തിരുവഞ്ചൂർ സർക്കാർ അഗതിമന്ദിരത്തിന്‌ വാഷിംങ് മിഷ്യൻ കൈമാറി

സ്വന്തം ലേഖകൻ കോട്ടയം: അന്തരാഷ്‌ട്ര നഴ്‌സ്‌ ദിനത്തോടനുബന്ധിച്ച്‌ കോട്ടയം ജില്ലയിൽ നടക്കുന്ന നഴ്‌സ്‌ ദിനവാരാഘോഷത്തിന്റെ ഭാഗമായി ജീവകാരുണ്യ പ്രവർത്തനം നടത്തി. തിരുവഞ്ചൂർ സർക്കാർ അഗതിമന്ദിരത്തിൽ വാഷിംങ് മിഷ്യൻ സമ്മാനിച്ചു കൊണ്ടാണ്‌ നഴ്‌സ്‌ വാരാഘോഷ കമ്മിറ്റി ഈ പ്രവർത്തനത്തിൽ പങ്കാളിയായത്‌. ഭാവിയിൽ അഗതിമന്ദിരത്തിന്‌ കൂടുതൽ സഹായം എത്തിക്കുന്നതിന്‌ സംവിധാനം ഒരുക്കുവാനും നേഴ്‌സുമാർ തീരുമാനിച്ചു. ജില്ലാ നേഴ്‌സിംങ് ഓഫീസർ ഉഷാ രാജഗോപാൽ അഗതിമന്ദിരം സൂപ്രണ്ട്‌ സെബാസ്‌റ്റ്യ ൻ അഗസ്‌റ്റിന്‌ കൈമാറി. അഗതിമന്ദിരത്തിലെ അന്തേവാസികൾ നഴ്‌സ്‌ വാരാഘോഷ സംഘാടക സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

പാമ്പാടി കോത്തലയിൽ ചക്കയിടാൻ പ്ലാവിൽ കയറിയ യുവാവ് വീണ് മരിച്ചു

സ്വന്തം ലേഖകൻ പാമ്പാടി : പാമ്പാടി കോത്തലയിൽ ചക്കയിടാൻ പ്ലാവിൽ കയറിയ യുവാവ് വീണ് മരിച്ചു. ഇന്ന് വൈകിട്ട് 6:40 ന് ആയിരുന്നു സംഭവം. കോത്തല അഞ്ചപുരയിൽ രതീഷ് ജോർജ് (40) ആണ് മരണപ്പെട്ടത് മരത്തിൽ നിന്നും വീണ രതീഷിനെ പാമ്പാടി താലൂക്ക് ആശുപത്രിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകുന്നേരം പെയ്ത മഴക്ക് ശേഷമാണ് അപകടം. സംഭവിച്ചത്. പെയിന്റിംഗ് തൊഴിലാളിയാണ്. അവിവാഹിതണ് രതീഷ്

എസ്എസ്എൽസി പരീക്ഷയിൽ എടപ്പള്ളി സെന്റ് ആന്റണീസ് എച്ച് എസ് എസ് സ്കൂളിലെ വിദ്യാർത്ഥിനി സുൽത്താന പർവ്വീന് ഫുൾ എ പ്ലസ്

എറണാകുളം : എസ്എസ്എൽസി പരീക്ഷയിൽ എടപ്പള്ളി സെന്റ് ആന്റണീസ് എച്ച് എസ് എസ് സ്കൂളിലെ വിദ്യാർത്ഥിനി സുൽത്താന പർവീന് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. ഷറഫുദ്ദീൻ എം എസ്  – ജിഷ പി എ  ദമ്പതികളുടെ മകളാണ് സുൽത്താന പർവ്വീൻ