ലോകത്തിലെ ഏറ്റവും മികച്ച 25 ഹോട്ടലുകളിൽ ഒന്ന് നമ്മുടെ കേരളത്തിലാണ് ; മൂന്നാറിലെ കുന്നിൻ ചെരുവുകളിൽ നിർമ്മിച്ചിരിക്കുന്ന ചാണ്ടീസ് വിൻഡീവുഡ്‌സ്
സ്വന്തം ലേഖകൻ
കൊച്ചി: ലോകത്തിലെ ഏറ്റവും മികച്ച 25 ഹോട്ടലുകളുടെ പട്ടികയിൽ പതിനൊന്നാമത്തെയും ഇന്ത്യയിലെ ഒന്നാം സ്ഥാനം മൂന്നാറിലെ ആഡംബര റിസോർട്ടായ ചാണ്ടീസ് വിൻഡീവുഡ്‌സ് കരസ്ഥമാക്കി. ട്രിപ്പ് അഡ്‌വൈസറിന്റെ 2024ലെ ട്രാവലേഴ്‌സ് ചോയ്‌സ് അവാർഡിലാണ് വിൻഡീസ് വുഡ്‌സ് ഇടം നേടിയത്.
ലോകത്തിലെ മികച്ച 25 ലക്ഷ്വറി ഹോട്ടലുകളിൽ ആറാം സ്ഥാനവും ഏഷ്യയിലെ നാലാം സ്ഥാനവും ഇന്ത്യയിലെ ഒന്നാം സ്ഥാനവും വിൻഡീവുഡ്‌സ് നേടി. മൂന്നാറിലെ അതിരമണീയമായ ഭൂപ്രകൃതിയോട് ഇഴുകിചേരും വിധമാണ് പഞ്ചനക്ഷത്ര ഹോട്ടലായ ചാണ്ടീസ് വിൻഡീവുഡ്‌സിന്റെ രൂപകല്പന.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചാണ്ടി വിൻഡി വുഡ്‌സ് കുന്നിൻ ചെരുവുകളിൽ ടെറസിലാണ് നിർമ്മിച്ചിരിക്കുന്നത്. സ്പായും ഔട്ട്‌ഡോർ പൂളും ഉൾപ്പെടെയുള്ള സൗകര്യങ്ങളുള്ള ഒരു ആഡംബര ഗേറ്റ്‌വേ പ്രദാനം ചെയ്യുന്ന ആകർഷകമായ മാനർ ശൈലിയിലുള്ള ഒരു കെട്ടിടം. അതിഥികൾക്ക് മനോഹരമായ പർവത കാഴ്ച സമ്മാനിക്കുന്നു.
2020, 2021 വർഷങ്ങളിൽ തുടർച്ചയായി ഇന്ത്യയിലെ ഒന്നാമത്തെയും ലോകത്തിലെ പന്ത്രണ്ടാമത്തെയും ഏഷ്യയിലെ നാലാമത്തെയും മികച്ച ഹോട്ടലായി ട്രിപ്പ് അഡ്‌വൈസർ ട്രാവലേഴ്സ് ചോയ്‌സ് അവാർഡ് ലഭിച്ചിരുന്നു.
ആഗോള ഹോട്ടൽ ശൃംഖലകളുമായി മത്സരിച്ച് കേരളത്തിലെ ഒരു ഹോട്ടലിന് ലോകോത്തര നേട്ടമുണ്ടാക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ചാണ്ടീസ് ഹോട്ടൽസ് ആൻഡ് റിസോർട്ട്‌സ് മാനേജിംഗ് ഡയറക്ടർ മാത്യു കുരുവിള പറഞ്ഞു.