നാട്ടിലേയ്ക്ക് മടങ്ങാനാവാതെ ഇഷ്ടിക കളങ്ങളിൽ കുടുങ്ങി തൊഴിലാളികൾ : അയർക്കുന്നത്ത്  ഉത്കണ്ഠയോടെ മുന്നൂറിലേറെ അന്യസംസ്ഥാന തൊഴിലാളികൾ

നാട്ടിലേയ്ക്ക് മടങ്ങാനാവാതെ ഇഷ്ടിക കളങ്ങളിൽ കുടുങ്ങി തൊഴിലാളികൾ : അയർക്കുന്നത്ത് ഉത്കണ്ഠയോടെ മുന്നൂറിലേറെ അന്യസംസ്ഥാന തൊഴിലാളികൾ

സ്വന്തം ലേഖകൻ

അയർക്കുന്നം: നാട്ടിലേക്ക് മടങ്ങാൻ അവസരം കാത്ത് ആറുമാനൂർ – പുന്നത്തുറ ഭാഗത്ത് വിവിധ ഇഷ്ടിക കളങ്ങളിലായി കുടുങ്ങിയിരിക്കുന്നത് മുന്നൂറിലേറെ അന്യസംസ്ഥാന തൊഴിലാളികളാണ്. ബംഗാളിലെ നാദിയ ജില്ലയിൽ നിന്നുള്ളവരാണ് ഏറെയും.

കുടുംബവും കുട്ടികളുമൊക്കെയായി ഇഷ്ടിക കളങ്ങളിൽ സീസൺ വർക്കിന് വരുന്നവരാണിവർ.സാധാരണഗതിയിൽ ഏപ്രിൽ മാസത്തോടെ സ്വദേശത്തേക്ക് മടങ്ങാറുള്ള ഇവർക്ക് ഇത്തവണ ലോക്ക് ഡൗണിൽ അതിനു സാധിച്ചില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പലരും മാനസികമായി അസ്വസ്ഥരും തിരികെ പോകാനായി നിരന്തരം ആവശ്യപ്പെടുകയുമാണ്.എന്നാൽ ഇവരെ സമാധാനിപ്പിച്ച് തൊഴിലുടമകൾ കൂട്ടിരിക്കേണ്ട അവസ്ഥയാണ്.ഇഷ്ടിക പണികൾ നടക്കുന്നില്ലങ്കിലും ഇവർക്ക്
രണ്ട് മാസത്തോളമായി ഭക്ഷണവും മെറ്റ് സൗകര്യങ്ങളും നല്കി തൊഴിലുടമകൾ വലയുവാണ്.

എന്നാൽ ഇപ്പോൾ വളെര ഗൗരവകരമായ സാഹചര്യം ആണ് ചൂണ്ടികാണിക്കുന്നത്. പുന്നത്തുറ പന്നഗംതോടിന്റെയും,
മീനച്ചിലാറിന്റെയും തീരപ്രദേശങ്ങളിൽ ആണ് ഈ തൊഴിലാളികളുടെ വാസസ്ഥലം എന്നതിനാൽ ഏതു നിമിഷവും വെള്ളം കയറാവുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്.

ഇവരെ തിരിച്ചയയ്ക്കാൻ ഉള്ള രജിസ്‌ട്രേഷൻ നടപടികളെല്ലാം ഉടമകൾ നടത്തിയതാണ്. എന്നാൽ ആകെ മൂന്ന് പേർക്ക് മാത്രം ആണ് സ്വദേശത്തേക്ക് നിലവിൽ മടങ്ങാൻ സാധിച്ചത്.

ഇപ്പോൾ മഴ കനക്കുന്നതും മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നതും ഇവരുടെ ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുകയാണ്.പഞ്ചായത്തിൽ പ്രളയഭീതി നേരിടുന്ന പ്രധാന മേഖലകളിണിവിടം. കൂടാതെ നിരവധി പ്രളയ ക്യാമ്പുകളും ഈ പ്രദേശത്താണ് ഉണ്ടാവുന്നത്.

എന്നാൽ ഇത്തവണ കൊറോണയുടെ ഭീക്ഷണി മൂലം ക്യാമ്പിന്റെ നടത്തിപ്പ് എത്രമാത്രം പൂർണ്ണതിയിലാവുമെന്നും സംശയമുണ്ട്. അധികൃതർക്ക് കടന്നുവരാൻ പോലും സാധിക്കാതെ ഒറ്റപ്പെട്ടു പോകുന്ന മേഖലകളാണിവിടം.

അടുത്ത ട്രെയിനിന് ഇവർക്ക് മുൻഗണന കൊടുത്ത് തിരികെ അയയ്ക്കാൻ
അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കാത്തപക്ഷം വൻ പ്രതിസന്ധിയാവും മഴ കനക്കുന്നതോടെ ഇവരുടെ പുനരുദ്ധാരണം മൂലം നേരിടേണ്ടി വരുന്നത് എന്ന് ബ്ലോക്ക് പഞ്ചായത്തംഗം ജോയിസ് കൊറ്റത്തിൽ ഓർമിപ്പിക്കുന്നു.

ഇവരെ ശാന്തരാക്കി നിർത്തുവാനും ഭക്ഷണപദാർത്ഥങ്ങളും മെറ്റും നല്കുവാനും ബിസിനസ്സിൽ വൻ നഷ്ടം നേരിട്ട ഈ സമയത്തും ആറോളം വരുന്ന ഇഷ്ടിചൂള ഉടമകൾ ബുദ്ധിമുട്ടുകയാണ്.

ആയതിനാൽ അടുത്ത ട്രെയിനിന് തന്നെ ഇവരെ കയറ്റി അയയ്ക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ച് കോട്ടയം കളക്ടർക്കും, പഞ്ചായത്ത്, ബ്ലോക്ക് സെക്രട്ടറിമാർക്കും ഈമെയിൽ ചെയ്തതായും അദ്ദേഹം പറഞ്ഞു.