വിവാഹിതയായ കാമുകിയെ കാണാന്‍ യുവാവ് തെരഞ്ഞെടുത്തത് ആശുപത്രി വളപ്പ് ; സംഭവം ചോദ്യം ചെയ്ത  ആരോഗ്യ പ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്യാനും ശ്രമം : പൊലീസ്  എത്തിയപ്പോള്‍ വാഹനവുമായി മുങ്ങിയ യുവാവിനെതിരെ ലോക് ഡൗണ്‍ ലംഘനത്തിന് കേസെടുത്തു

വിവാഹിതയായ കാമുകിയെ കാണാന്‍ യുവാവ് തെരഞ്ഞെടുത്തത് ആശുപത്രി വളപ്പ് ; സംഭവം ചോദ്യം ചെയ്ത ആരോഗ്യ പ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്യാനും ശ്രമം : പൊലീസ് എത്തിയപ്പോള്‍ വാഹനവുമായി മുങ്ങിയ യുവാവിനെതിരെ ലോക് ഡൗണ്‍ ലംഘനത്തിന് കേസെടുത്തു

സ്വന്തം ലേഖകന്‍

മലപ്പുറം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിയന്ത്രണങ്ങള്‍ക്കിടയില്‍ കമിതാക്കള്‍ പ്രണയിക്കാന്‍ തിരഞ്ഞെടുത്തത് ആശുപത്രി വളപ്പ്.

 

അശുപത്രി പരിസരമാവുമ്പോള്‍ പൊലീസിന്റെ ശല്യം ഉണ്ടാകില്ലെന്ന് കരുതിയാവണം യുവാവും യുവതിയും പ്രണയിക്കാനായി ആശുപത്രി പരിസരം തന്നെ തിരഞ്ഞെടുത്തത്.

മലപ്പുറം ജില്ലയിലെ എടപ്പാള്‍ സിഎച്ച്സി ആശുപത്രിയിലെത്തിയിലാണ് സംഭവം. വിവാഹിതയായ തന്റെ കാമുകിയെ കാണാന്‍ വേണ്ടിയാണ് യുവാവ് എടപ്പാള്‍ സി.എച്ച്‌.സി ആശുപത്രിയിലെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉച്ചയായപ്പോള്‍ മുതല്‍ യുവാവും യുവതിയും തമ്മില്‍ ആശുപത്രി വരാന്തയിലും പരിസരങ്ങളിലുമായി ചുറ്റിനടക്കുകയായിരുന്നു.

യുവതിയുടെയും യുവാവിന്റെയും ചുറ്റിക്കറങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട ആരോ?ൃഗ്യപ്രവര്‍ത്തകര്‍ എന്തിനാണ് ഇവിടെ കിടന്നു കറങ്ങുന്നത് എന്ന് ചോദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിന് ഇവര്‍ വ്യക്തമായ മറുപടി നല്‍കാതെ ഒഴിഞ്ഞു മാറുകയായിരുന്നു.

വൈകുന്നേരം അഞ്ചരയോടെ ആശുപത്രിയിലെ ജീവനക്കാര്‍ ജോലി കഴിഞ്ഞു വീട്ടിലേക്കു പോകാനായി ഇറങ്ങുമ്പോഴും യുവാവും യുവതിയും ആശുപത്രി വളപ്പില്‍ തന്നെ തുടരുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍.അബ്ദുല്‍ ജലീലിന്റെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെത്തി വീണ്ടും ചോദ്യം ചെയ്തു.

ഇതോടെ യുവാവ് നൈസായിട്ട് സ്ഥലംവിട്ടു. യുവാവിന് തൊട്ടുപിന്നാലെ യുവതിയും ആശുപത്രി പരിസരം വിട്ട് പോയി. എന്നാല്‍ കുറച്ച് സമയത്തിന് ശേഷം ആശുപത്രിയിലേക്ക് തിരികെയെത്തിയ യുവാവ് ആരോഗ്യപ്രവര്‍ത്തകരോടു വാക്കേറ്റത്തിലേര്‍പ്പെടുകയായിരുന്നു.

തങ്ങള്‍ ഇവിടെ ഇരിക്കുന്നതുകൊണ്ട് നിങ്ങള്‍ക്കെന്താണു പ്രശ്‌നമെന്നായിരുന്നു യുവാവിന്റെ ചോദ്യം. അതേ സമയം എന്തിനാണു വന്നതെന്ന ആരോഗ്യപ്രവര്‍ത്തകരുടെ ചോദ്യത്തിന് യുവാവിന് വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല.

ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരുടെ വിലാസം ചോദിച്ചെങ്കിലും നല്‍കാന്‍ ഇയാള്‍ തയ്യാറായില്ല. ചോദ്യം ചെയ്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റ ശ്രമവും യുവാവ് നടത്തിയതായി ആരോപണമുണ്ട്.

ഇതേതുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പൊലീസിനു വിവരം നല്‍കിയതോടെ യുവാവ് വാഹനവുമായി കടന്നു കളയുകയായിരുന്നു. അന്വേഷണത്തില്‍ പെരുമ്പറമ്പ് സ്വദേശിയാണ് ഇയാളെന്നു വ്യക്തമായിട്ടുണ്ട്.

ലോക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍.