ലോക്ഡൗൺ കാലത്ത് വീട്ടിൽ ചാരായം വാറ്റിയ സർക്കാർ ജീവനക്കാരൻ പിടിയിൽ ; സംഭവം തിരുവനന്തപുരത്ത്

ലോക്ഡൗൺ കാലത്ത് വീട്ടിൽ ചാരായം വാറ്റിയ സർക്കാർ ജീവനക്കാരൻ പിടിയിൽ ; സംഭവം തിരുവനന്തപുരത്ത്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് രാജ്യത്തെ മുഴുവൻ ബിവറേജസ് ഔട്ട്‌ലെറ്റുകളും കള്ള്ഷാപ്പുകളും അടച്ചിട്ടിരിക്കുകയാണ്. ഇതേ തുടർന്ന് സംസ്ഥാനത്തിന്റെ അങ്ങിങ്ങായി ധാരാളം വീടികളിലും മറ്റും ചാരായ വാറ്റും വ്യാജ മദ്യനിർമ്മാണവും തകൃതിയായി നടക്കുകയും ഇവരെ പിടികൂടാൻ എക്‌സൈസും പൊലീസും അക്ഷീണം പരിശ്രമിക്കുകയാണ്.

ഇതിനിടെയാണ് വീട്ടിൽ വച്ച് ചാരായം വാറ്റുന്നതിനിടെ വാറ്റുപകരണങ്ങളുമായി കേസിൽ ബാംബൂ കോർപ്പറേഷൻ ജീവനക്കാരൻ അറസ്റ്റിൽ. മലയിൻകീഴ് കുഴുമം വട്ടവിള വീട്ടിൽ ബി.ആനന്ദ്രാജ്(50) ആണ് അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം വൈകീട്ട് രഹസ്യവിവരത്തെത്തുടർന്ന് മലയിൻകീഴ് എസ്.ഐ. സൈജുവിന്റെ നേതൃത്വത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ വീട്ടിൽ നിന്നും പിടികൂടിയത്.വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്ത് ചാരായം വാറ്റുന്നതിനിടയിലാണ് ഇയാളെ പൊലീസ് പിടികൂടിയത്. വാറ്റുപകരണങ്ങളും കോടയും പൊലീസ് പിടിച്ചെടുത്തു. സി.പി.ഒ.മാരായ വരുൺ, അഭിലാഷ്, ലിച്ചു എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

ഇതിനുപുറമെ തലസ്ഥാനത്ത് തുമ്പ കുഴിവിളയിൽ വ്യാജവാറ്റ് നടത്തിയ മംഗലപുരം സ്വദേശിയായ വെന്റിസൺ(34), തമിഴ്‌നാട് കാഞ്ചിപുരം സ്വദേശിയായ ഭാരതി(33) എന്നിവരെ തുമ്പ പോലീസ് പിടികൂടി. മണ്ണുമാന്തിയന്ത്രം ജീവനക്കാരായ ഇവർ കുഴിവിളയിൽ വാടകയ്ക്കു താമസിക്കുന്ന വീട്ടിലായിരുന്നു വാറ്റ് നടത്തിയിരുന്നത്.

ഈ പ്രദേശത്ത് വ്യാജ ചാരായം വില്പന നടക്കുന്നതായി വിവരം ലഭിച്ച പൊലീസ് നടത്തിയ തിരച്ചിലിലാണ് ഇവർ പൊലീസ് പിടിയിലായത്. വാടകവീടിനു സമീപത്തെ കിണറ്റിൽ കയർ കെട്ടി കന്നാസിൽ നിറച്ച നിലയിൽ 25 ലിറ്ററോളം കോടയും വാറ്റ് നിർമിക്കാനായി ഉപയോഗിച്ചിരുന്ന കുക്കറും മറ്റു സാമഗ്രികളും പിടികൂടി. രാത്രിയിൽ ചാരായം നിർമിച്ച് രാവിലെ വിറ്റഴിക്കുന്നതാണ് പ്രതികളുടെ രീതി.