ചന്ദ്രകുമാറിൽ നിന്നും കലിംഗ ശശി വരെ; ഒരു പേര് മാറ്റക്കഥ

ചന്ദ്രകുമാറിൽ നിന്നും കലിംഗ ശശി വരെ; ഒരു പേര് മാറ്റക്കഥ

സ്വന്തം ലേഖകൻ

സിനിമ സംഭാഷണങ്ങൾക്കുപ്പുറം ശരീരത്തിന്റെ ഓരോ അണുവിലും പ്രേക്ഷകരെ ചിരിപ്പിച്ച നടനായിരുന്നു കലിംഗ ശശി. സിനിമയിലെ ആദ്യവരവ് താരത്തിന് ശോഭിക്കാൻ കഴിഞ്ഞിരുന്നില്ല.

 

എന്നാൽ രണ്ടാം വരവിൽ വെളളിത്തിരയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. സംസാര ശൈലിയും ശരീര ഭാഷയുമായിരുന്നു ശശി എന്ന നടനെ വ്യത്യസ്തനാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബ്ദത്തിനോടൊപ്പം തന്നെ കഥാപാത്രത്തിനായി ശരീരത്തേയും വ്യത്യസ്തമായ രീതിയിൽ ഉപയോഗിക്കാം എന്ന് അദ്ദേഹം പല ചിത്രങ്ങളിലൂടെ കാണിച്ചു തന്നിരുന്നു. ഇത് തന്നെയായിരുന്നു ശശി കലിംഗയെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കി മാറ്റിയത്.

കോഴിക്കോട് വെസ്റ്റ് ഹില്ലിൽ ചന്ദ്രശേഖരൻ നായരുടേയും സുകുമാരി അമ്മയുടേയും മകനായി 1961 ൽ ജനനം. വി ചന്ദ്രകുമാർ എന്നായിരുന്നു യഥാർഥ പേര്. എന്നാൽ വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ശശി എന്ന് വിളിച്ച് തുടങ്ങിയതോടെ ക്രമേണ ചന്ദ്രകുമാറിനെ

 

എല്ലാവരും മറക്കുകയായിരുന്നു. കുഞ്ഞ് ശശി വളർന്ന് വലുതായി അരങ്ങിലെത്തിയപ്പോൾ അയാൾ എല്ലാവർക്കും കോഴിക്കോട് ശശിയായി. എന്നാൽ പിന്നീട് വെള്ളിത്തിരയിൽ എത്തിയപ്പോൾ അദ്ദേഹം കലിംഗ ശശിയായി.

1998 ൽ ആയിരുന്നു ശശിയുടെ സിനിമ പ്രവേശനം. എന്നാൽ അദ്യ ചാൻസ് അദ്ദേഹത്തിന് ശോഭിക്കാൻ സാധിച്ചില്ല. രണ്ടാം വരവിന് വർഷങ്ങൾ വേണ്ടി വന്നു. താരത്തിന്റെ രണ്ടാം വരവിലായിരുന്നു കലിംഗ ശശി എന്ന പേര് ലഭിക്കുന്നത്.

ടി.പി. രാജീവന്റെ ‘പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ’യെന്ന നോവൽ രഞ്ജിത്ത് അതേപേരിൽ സിനിമയാക്കാൻ തീരുമാനിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് നടനടന്മാരെ തിരഞ്ഞെടുക്കാൻ വേണ്ടി കോഴിക്കോട് 25 ദിവസത്തെ ക്യാമ്പ്

 

സംഘടിപ്പിച്ചു. ക്യാമ്പിൽ കോഴിക്കോടിന് അകത്തും പുറത്തുമുളള ഒരുപാട് കലാകാരന്മാർ പങ്കെടുത്തിരുന്നു. പ്രമുഖ നടനും സംവിധായകനുമായ വിജയൻ വി നായരും ക്യാമ്പിലുണ്ടായിരുന്നു. അദ്ദേഹത്തെ കാണാനായി ശശി ക്യാമ്പിൽ എത്തുകയായിരുന്നു.വിജയൻ വി.

 

നായർ ശശിയെ സംവിധായകന് പരിചയപ്പെടുത്തുകയും ചെയ്തു. അപ്പോഴേക്കും ക്യാമ്പ് പതിനേഴുനാൾ പിന്നിട്ടിരുന്നു. രഞ്ജിത്തിന്റെ നിർദേശപ്രകാരം ശശി ക്യാമ്പിൽ പങ്കെടുത്തു.പലേരി മാണിക്യത്തിൽ പങ്കെടുത്ത പലരുടേയും പേര് ശശി എന്നായിരുന്നു.പല കാലങ്ങളിലായി പല പ്രൊഫഷണൽ സമിതികളിൽ പ്രവർത്തിച്ചവർ.

അവരെ വേർതിരിച്ചറിയാനായി പേരിനൊപ്പം ബ്രാക്കറ്റിൽ സമിതിയുടെ പേരുകൂടി എഴുതിച്ചേർക്കാൻ രജിത്ത് പറഞ്ഞു. ശശിയുടെ നാടക ചരിത്രം ശരിക്കും അറിയാത്ത ആരോ ഒരാൾ അദ്ദേഹത്തിന്റെ പേരിനോടൊപ്പം കലിംഗ എന്നെഴുതി.

 

എന്നാൽ പിന്നീട് ആ തെറ്റ് തിരുത്താൻ ശ്രമിച്ചപ്പോൾ, വർക്കത്തുള്ള ആ പേര് മാറ്റണ്ടെന്ന് സംവിധായകൻ രജിത്ത് പറഞ്ഞു. കെടി മുഹമ്മദിന്റെ നാടക സമിതിയുമായി ഒരു ബന്ധവുമില്ലാത്ത ശശി ആ പേരിലൂടെ പിൻകാലത്ത് വെള്ളിത്തിരയിൽ ശോഭിച്ചു.

1998 ൽ തകരച്ചെണ്ട എന്ന ചിത്രത്തിലൂടെയായിരുന്നു ശശി ആദ്യമായി വെള്ളിത്തിരയിൽ എത്തിയത്. ചിത്രത്തിൽ ആക്രികച്ചവടക്കാരനായ പളനിച്ചാമി എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്.

 

എന്നാൽ സിനിമയിൽ അധികം ശ്രദ്ധിതക്കപ്പെട്ടില്ല. തുടർന്ന് പിന്നീട് സിനിമകളൊന്നും ലഭിച്ചിരുന്നില്ല. തുടർന്ന് വീണ്ടും നാടകത്തിലേയ്ക്ക് മടങ്ങി പോകുകയായിരുന്നു.അതിനിടയിൽ ഒരു വർഷക്കാലം ‘ഏഷ്യാനെറ്റി’ലെ ‘മുൻഷി’യിൽ ‘പണ്ഡിറ്റാ’യി വേഷമിട്ടു.

 

തിരക്കേറിയ ഷെഡ്യൂളും കുറഞ്ഞ വരുമാനവുംമൂലം അദ്ദേഹം അത് നിർത്തി. പിന്നീട് നാടക സംവിധാനത്തിൽ ഒരു കൈ നോക്കിയെങ്കിലു അത് തനിയ്ക്ക് പറ്റിയ പണിയല്ലെന്ന് മനസ്സിലാക്കിയതോടെ ആ രംഗവും വിട്ടു.

 

നടനാകണമെന്ന് ഒരു ആഗ്രഹവുമില്ലായിരുന്നു ശശിയ്ക്ക്. കോഴിക്കോട് സെന്റ് ജോസഫ് സ്‌കൂളിലും മംഗലാപുരം മിലാഗ്രാസ് എന്നിവിടങ്ങളിലായിരുന്നു പഠനം. പിന്നീട് കോഴിക്കോട്ടെ സി.ടി.സി.യിൽ ചേർന്ന് ഓട്ടോ മൊബൈൽ എൻജിനീയറിങ് പഠനം പൂർത്തിയാക്കി.

 

അക്കാലത്ത് ശശിയ്ക്ക് നാടകം കാണാൽ ഒരു ശീലം പോലും ആയിരുന്നില്ല . ജോലി അന്വേഷിച്ച് നടക്കുന്നതിനിടെയാണ് കോഴിക്കോട്ടെ ഒന്നാംകിട പ്രൊഫഷണൽ നാടകസമിതിയായിരുന്ന ‘സ്റ്റേജ് ഇന്ത്യ’യിൽ നിന്ന് ഒരു ക്ഷണം ലഭിക്കുന്നത്.അതിന്റെ സാരഥിയായ വിക്രമൻ നായർ ശശിയുടെ അമ്മാവനായിരുന്നു.

 

എന്തെങ്കിലും ജോലികിട്ടുംവരെ സമിതിയുടെ സെറ്റ് ചെയ്യാനും മറ്റും അമ്മാവൻ ശശിയെ ഉപദേശിച്ചു. അമ്മവന്റെ ക്ഷണം സ്വീകരിക്കുകയും സമിതിയിൽ ജോലിയ്ക്ക് എത്തി. എന്നിട്ട് പോലും നടകാഭിനയം സങ്കൽപ്പത്തിൽ പോലും ഇല്ലായിരുന്നു.

 

നാടകത്തിന്റെ സെറ്റ് തയ്യാറാക്കുന്നതിനോടൊപ്പം കൂടി. ശശിയുടെ അഭിനയവാസന തിരിച്ചറിഞ്ഞ അമ്മാവനാണ് നാടകത്തിൽ അഭിനയിക്കാൻ ആദ്യമായി ചാൻസ് നൽകുന്നത്. പിന്നീട് കേരളത്തിലെ പ്രമുഖ സമിതിയ്‌ക്കൊപ്പം പ്രവർത്തിക്കാനും ശശിയ്ക്ക് സാധിച്ചു.