ലോക് ഡൗൺ : കൊച്ചിയിൽ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 257 പേർക്കെതിരെ പൊലീസ് കേസെടുത്തു

ലോക് ഡൗൺ : കൊച്ചിയിൽ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 257 പേർക്കെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ

കൊച്ചി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് കർശന നിയന്ത്രണ
ങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ രോഗ വ്യാപനത്തിൽ കുറവ് വന്ന സംസ്ഥാനത്തെ ചില ജില്ലകളിൽ അധികൃതർ ചില ഇളവുകൾ ഏർപ്പെടുത്തിയിരുന്നു.

ചില ഇളവുകൾ നൽകിയിരിക്കുന്നത് കർശന നിർദ്ദേശങ്ങൾ നൽകിയാണ്. സംസ്ഥാനത്തെ റേഡ്‌സോൺ ജില്ലകളിലും ഹോട്ട് സ്‌പോട്ടുകളിലും ഒഴികെ ഇളവുകൾ നൽകിയിട്ടുണ്ട്. എന്നാൽ ഇളവുകൾ അനുസരിച്ച് പുറത്തിറങ്ങുമ്പോഴും സാമൂഹിക അകലവും മാസ്‌കും നിർബന്ധമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക് ഡൗണിൽ പുറത്തിറങ്ങുന്നതിന് മാസ്‌ക് നിർബന്ധമാണ്. മാസ്‌ക് ധാരിയ്ക്കാതെ പുറത്തിറങ്ങിയതിന് എറണാകുളം ജില്ലയിൽ മാത്രം 257 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

എറണാകുളം ജില്ലയിൽ റൂറൽ പരിധിൽ 187 പേർക്കെതിരെയും, കൊച്ചി സിറ്റി പരിധിയിൽ 70 പേർക്കെതിരെയുമാണ് പൊലീസ് കേസെടുത്തിരിയ്ക്കുന്നത്. കേരള എപ്പിഡെമിക് ആക്ട് പ്രകാരമാണ് പൊലീസ് നടപടിയെടുത്തിരിക്കുന്നത്.

അതേസമയം ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സത്യവാങ് മൂലവും പാസും ഇല്ലാതെ പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടിയാണ് പൊലീസ് സ്വീകരിക്കുന്നത്.