ലോക് ഡൗൺ അവസാനിക്കുമ്പോൾ നാട്ടിലേക്ക് മടങ്ങിയെത്താൻ സാധ്യതയുള്ളവരുടെ വിവരങ്ങൾ നൽകാൻ നിർദ്ദേശം ; വിവര ശേഖരണം ഒരാഴ്ചകൊണ്ട് പൂർത്തിയാക്കാനും പഞ്ചായത്തുകൾക്ക് നിർദ്ദേശം

ലോക് ഡൗൺ അവസാനിക്കുമ്പോൾ നാട്ടിലേക്ക് മടങ്ങിയെത്താൻ സാധ്യതയുള്ളവരുടെ വിവരങ്ങൾ നൽകാൻ നിർദ്ദേശം ; വിവര ശേഖരണം ഒരാഴ്ചകൊണ്ട് പൂർത്തിയാക്കാനും പഞ്ചായത്തുകൾക്ക് നിർദ്ദേശം

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് നിലനിൽക്കുന്ന സമ്പൂർണ്ണ ലോക് ഡൗൺ പിൻവലിക്കുമ്പോൾ ഇതര സംസ്ഥാനത്ത് നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും നാട്ടിലേക്ക് എത്താൻ സാധ്യതയുള്ളവരുടെ വിവരങ്ങൾ ശേഖരിക്കാൻ നിർദ്ദേശം.

നാട്ടിലേക്ക് തിരികെയെത്താൻ സാധ്യത ഉള്ളവരുടെ വിവരങ്ങൾ ആരോഗ്യ പ്രവർത്തകരുമായി ചേർന്നു കൊണ്ട് തദ്ദേശ സ്ഥാപനങ്ങൾ ശേഖരിക്കണമെന്ന് ജില്ലാ കളക്ടർ എം. അഞ്ജന നിർദ്ദേശം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചായത്ത് പ്രസിഡന്റുമാരുടെയും നഗരസഭാധ്യക്ഷന്മാരുടേയും സെക്രട്ടറിമാരുടെയും വീഡിയോ കോൺഫറൻസിംഗ് വഴിയുള്ള യോഗത്തിലാണ് കളക്ടർ നിർദ്ദേശം നൽകിയിരിക്കുന്നത്.

ഇതിനായി പഞ്ചായത്തുകളിൽ വാർഡ് തലത്തിൽ ആശ പ്രവർത്തകരും ആരോഗ്യ പ്രവർത്തകരുമായി ചേർന്നുകൊണ്ട് വിവരശേഖരണത്തിനു പഞ്ചായത്ത് അംഗങ്ങൾ മുൻ കൈയെടുക്കണമെന്നും ജില്ലാ കളക്ടർ നിർദ്ദേശം നൽകി.

കൂടാതെ വിദേശത്തു നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരുടെ വീടുകളിൽ രോഗികൾ, പ്രായമായവർ, ഗർഭിണികൾ, മേജർ ശസ്ത്രക്രിയ കഴിഞ്ഞവർ, കുട്ടികൾ എന്നിവർ ഉണ്ടോ എന്ന് തുടങ്ങിയുള്ള കൃത്യമായ വിവര ശേഖരണമാണ് വാർഡ് തലത്തിൽ നടത്തേണ്ടത്.

മറ്റുള്ള സ്ഥലത്ത് നിന്നും മടങ്ങിയെത്തി ഇവർക്ക് വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നതിനായി ടോയ്‌ലെറ്റ് സൗകര്യമുള്ള മുറികൾ തുടങ്ങിയ സജ്ജീകരണങ്ങൾ ഉണ്ടോ എന്നും പരിശോധിക്കണം.

ഒരാഴ്ച കൊണ്ട് ഈ വിവരശേഖരണം വിവര ശേഖരണം പൂർത്തീകരിക്കണം. തുടർന്ന് ഈ മാസം 27 ന് ജില്ലാതലത്തിലുള്ള പട്ടിക തയ്യാറാക്കാനാണ് പഞ്ചായത്തുകൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.