കൊറോണക്കാലത്ത് മനുഷ്യക്കടത്ത് ; തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് ഏജന്റുമാർ പണം വാങ്ങി ഒളിപ്പിച്ചു കടത്തിയവർ പിടിയിൽ

കൊറോണക്കാലത്ത് മനുഷ്യക്കടത്ത് ; തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് ഏജന്റുമാർ പണം വാങ്ങി ഒളിപ്പിച്ചു കടത്തിയവർ പിടിയിൽ

സ്വന്തം ലേഖകൻ

കൊല്ലം: കൊറോണക്കാലത്ത് ലോക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് തമിഴ്‌നാട്ടിൽ നിന്നു കേരളത്തിലേക്ക് ഒളിച്ചു കടക്കാൻ ശ്രമിച്ചവർ പിടിയിൽ. പച്ചക്കറി വണ്ടിയിൽ തക്കാളി പെട്ടികൾക്കിടയിൽ ഒളിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെയിലാണ് ഇവർ പൊലീസ് പിടിയിലായത്.

കൊല്ലം ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ വച്ചാണ് പൊലീസ് പിടിയിലായത്.തക്കാളി കയറ്റി വന്ന മിനി ലോറിയിലെ തക്കാളി പെട്ടിക്കകത്ത് കയറിയിരുന്ന് കേരളത്തിലേക്ക് ഒളിച്ചുകടക്കാൻ ശ്രമിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ പൊലീസ് നടത്തിയ പരിശോധനക്കിടെയാണ് ഒളിച്ചു കടക്കാൻ ശ്രമിച്ച ഒരാളെ കണ്ടെത്തിയത്. ഇത്തരത്തിൽ ഒളിച്ചു കടക്കാൻ ശ്രമിച്ച നാല് പേരെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു.

ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കും കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്കും ഇത്തരത്തിൽ ആളുകളെ കടത്താൻ ശ്രമം നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചിരുന്നു.

അതേസമയം ആര്യങ്കാവിന് അടുത്ത പ്രദേശമായ പുളിയറയിൽ കുടുങ്ങിക്കിടക്കുന്നവരെ പണം വാങ്ങി മാറ്റുന്നതിനായി ഏജന്റുമാർ പ്രവർത്തിക്കുന്നതായടക്കമുള്ള റിപ്പോർട്ടുകളുമുണ്ട്.

കൊല്ലത്തിന്റെ അതിർത്തിയായ തെങ്കാശി റെഡ് സ്‌പോട്ടായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലമാണ്. അതുകൊണ്ടു തന്നെ കർശന പരിശോധനക്ക് ശേഷമാണ് കേരളത്തിലേക്ക് ചരക്ക് വാഹനങ്ങൾ കടത്തിവിടുന്നത്.

ആര്യങ്കാവ് നിന്ന് 40 കിലോമീറ്റർ അകലെയുള്ള പുളിയങ്കുടിയിൽ മാത്രം 28 ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് പരിശോധന കർശനമാക്കിയിരിക്കുന്നത്.

Tags :