ലോക്ക് ഡൗണിൽ ചാരായമാക്കാൻ കാടിനുള്ളിൽ ഒളിപ്പിച്ച് 30 ലിറ്റർ കോട: കാടിനുള്ളിൽ ഒളിപ്പിച്ച കോട പിടിച്ചെടുത്ത് എക്‌സൈസിന്റെ മിന്നൽ പരിശോധന; ശക്തമായ നടപടിയ്‌ക്കൊരുങ്ങി എക്‌സൈസ് സംഘം

ലോക്ക് ഡൗണിൽ ചാരായമാക്കാൻ കാടിനുള്ളിൽ ഒളിപ്പിച്ച് 30 ലിറ്റർ കോട: കാടിനുള്ളിൽ ഒളിപ്പിച്ച കോട പിടിച്ചെടുത്ത് എക്‌സൈസിന്റെ മിന്നൽ പരിശോധന; ശക്തമായ നടപടിയ്‌ക്കൊരുങ്ങി എക്‌സൈസ് സംഘം

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊറോണ ലോക്ക് ഡൗൺ ഏപ്രിൽ അവസാനം വരെ നീണ്ടതോടെ വാറ്റു ചാരായമുണ്ടാക്കാൻ തയ്യാറാക്കി വച്ചിരുന്ന 30 ലിറ്റർ കോട എക്‌സൈസ് സംഘം കണ്ടെത്തി. എരുമേലി പാക്കാനം – ഇഞ്ചക്കുഴി ഭാഗത്തെ വനമേഖലയിൽ നടത്തിയ പരിശോധനയിലാണ് കോട കണ്ടെത്തിയത്.

കന്നാസിനുള്ളിൽ 30 ലിറ്റർ വാറ്റ് ചാരായം നിർമ്മിക്കാൻ ആവശ്യമായ കോട സൂക്ഷിച്ചിരിക്കുകയായിരുന്നു. കന്നാസ് കണ്ടെത്തിയ എക്‌സൈസ് സംഘം കോട പിടികൂടി എരുമേലി റേഞ്ചിൽ ഏൽപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റീ നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് പ്രിവന്റീവ് ഓഫിസർ ബി.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രദേശത്ത് പരിശോധന നടത്തിയത്. പിടിച്ചെടുത്ത കോട എരുമേലി റേഞ്ച് അധികൃതർക്കു കൈമാറി.

ഗ്രേഡ് പ്രിവന്റീവ് ഓഫിസർമാരായ രജി കൃഷ്ണൻ, എസ്.സുരേഷ്, സിവിൽ എക്‌സൈസ് ഓഫിസർ കെ.എൻ സുരേഷ്‌കുമാർ എന്നിവർ പരിശോധനയ്ക്കു നേതൃത്വം നൽകി.