ലോക്ക്ഡൗണില്‍  പൊലീസുകാര്‍ക്ക് ആശ്വാസമായി ആസ്റ്റര്‍ വോളന്റിയേഴ്‌സ്

ലോക്ക്ഡൗണില്‍ പൊലീസുകാര്‍ക്ക് ആശ്വാസമായി ആസ്റ്റര്‍ വോളന്റിയേഴ്‌സ്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി:  ലോക്ഡൗണില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പു വരുത്താന്‍ അഹോരാത്രം പണിയെടുക്കുന്ന പോലീസുദ്യോഗസ്ഥര്‍ക്ക് ആശ്വാസമായി ആസ്റ്റര്‍ വോളന്റിയേഴ്‌സ്.

കൊച്ചി നഗരത്തില്‍ വിവിധയിടങ്ങളില്‍ കര്‍ശന പരിശോധന ഉറപ്പ് വരുത്തുന്ന പോലീസുകാര്‍ക്ക് ചായയും ലഘുപലഹാരവും  എത്തിച്ചാണ് ആസ്റ്റര്‍ വോളന്റിയേഴ്‌സ് മാതൃകയാകുന്നത്. എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 1.30 വരെയുള്ള സമയത്ത് നൂറോളം വരുന്ന പോലീസുദ്യോഗസ്ഥര്‍ക്കാണ് ആസ്റ്റര്‍ വോളന്റിയേഴ്‌സ് അനുഗ്രഹമാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കളമശേരി, എച്ച്എംടി, ഇടപ്പള്ളി, മേനക, കലൂര്‍, ഹൈക്കോര്‍ട്ട്, കടവന്ത്ര തുടങ്ങിയ സ്ഥലങ്ങളിലാണ് സേവനം. ലോക്ഡൗണ്‍ കഴിയുന്നത് വരെ ഈ സേവനം തുടരുമെന്ന് ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ അധികൃതര്‍ അറിയിച്ചു.