പ്രളയ മുന്നറിയിപ്പ്‌; മണിമലയാറിലും അച്ചന്‍കോവിലാറിലും ജലനിരപ്പ് ഉയര്‍ന്നാല്‍ പ്രളയസാധ്യത; മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം

പ്രളയ മുന്നറിയിപ്പ്‌; മണിമലയാറിലും അച്ചന്‍കോവിലാറിലും ജലനിരപ്പ് ഉയര്‍ന്നാല്‍ പ്രളയസാധ്യത; മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം

സ്വന്തം ലേഖകന്‍

പത്തനംതിട്ട: മണിമല, അച്ചന്‍കോവിലാറില്‍ അപകടകരമാം വിധം ജലനിരപ്പ് ഉയര്‍ന്നാല്‍ പ്രളയമുണ്ടായേക്കാം എന്ന് കേന്ദ്ര ജലകമ്മീഷന്റെ മുന്നറിയിപ്പ്.

തിങ്കളാഴ്ചയോടെ മഴ കുറഞ്ഞാല്‍ ഭീകരാവസ്ഥ മാറിക്കിട്ടും. ടൗട്ടേ ചുഴലിക്കാറ്റ് ഗോവന്‍ തീരത്തേക്ക് കടന്നതും കേരളത്തിനാശ്വാസമാകും. കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നു എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന അറിയിപ്പ്. മഴ തെക്കന്‍ ജില്ലകളേക്കാള്‍ ശക്തമായി പെയ്യുക കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് കടല്‍ക്ഷോഭവും അതിരൂക്ഷമാകുന്നു. കാസര്‍കോട് മുസോടി കടപ്പുറത്തെ ഒരു വീട് പൂര്‍ണമായും നാല് വീടുകള്‍ ഭാഗികമായും തകര്‍ന്നു. എറിയാട്, ചാവക്കാട്, കൈപ്പമംഗലം തുടങ്ങിയ തീരമേഖലകളില്‍ വെള്ളം കയറിയ സാഹചര്യത്തില്‍ നൂറോളം പേരെ മാറ്റി പാര്‍പ്പിച്ചു.

അതേസമയം കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പലരും വീടുവിട്ടിറങ്ങാന്‍ വിസമ്മതിക്കുന്ന സാഹചര്യമാണ്. നിലവില്‍ ക്യാംപുകളിലേക്ക് മാറ്റുന്നവരെയെല്ലാം കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്.

ഇതില്‍ പോസിറ്റീവ് ആയവരെ ചികിത്സ കേന്ദ്രങ്ങളിലേക്ക് മാറ്റും. കൊടുങ്ങല്ലൂര്‍ മേഖലയില്‍ മാറ്റി പാര്‍പ്പിക്കേണ്ടവരില്‍ നൂറു പേര്‍ കൊവിഡ് രോഗബാധിതരായിരുന്നു. ഇവരെ, സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ചാവക്കാട്, കൊടുങ്ങല്ലൂര്‍ മേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷമാണ്.