മഹാമാരിയിൽ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട കുട്ടികൾക്കായി ലേബർ ഇന്ത്യ കോളജ്

മഹാമാരിയിൽ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട കുട്ടികൾക്കായി ലേബർ ഇന്ത്യ കോളജ്

സ്വന്തം ലേഖകൻ

കോട്ടയം : കൊവിഡ് മഹാമാരിയിൽ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട കുട്ടികൾക്ക് സ്കൂൾ – കോളജ് പഠന കാലഘട്ടത്തിൽ സഹായ ഹസ്തവുമായി ലേബർ ഇൻഡ്യ കോളേജ് വിദ്യാർത്ഥികൾ.

മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ മാനസിക ആരോഗ്യത്തിനായി ലേബർ ഇന്ത്യ കോളേജിലെ സൈക്കോളജി ബിരുദ-ബിരുദാനന്തര ബിരുദ വിഭാഗം അധ്യാപകരും കുട്ടികളും ചേർന്ന് കൗൺസിലിംഗ് & കരിയർ ഗൈഡൻസ് സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ ലേബർ ഇന്ത്യ ടീച്ചർ ട്രെയിനിങ് കോളേജിലെ അധ്യാപകരും അധ്യാപക-വിദ്യാർത്ഥികളും ചേർന്ന് കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി വിലയിരുത്തുകയും പ്രത്യേക പഠന സൗകര്യവും സ്പെഷ്യൽ ട്യൂഷൻ സൗകര്യവും നൽകുകയും ചെയ്യും. സ്കൂൾ ഓഫ് സോഷ്യൽ വർക്ക് (എം.എസ്.ഡബ്യു) ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്വത്തിൽ കുട്ടികളുടെ വീട്ടിൽ നേരിട്ട് എത്തി സ്ഥിതിഗതികൾ വിലയിരുത്തി സർക്കാരുമായും, സാമൂഹ്യക്ഷേമ വകുപ്പുമായും, സാമൂഹ്യ സംഘടനകളുമായും ചേർന്നുകൊണ്ട് കുട്ടികളുടെ സംരക്ഷണം ഉറപ്പു വരുത്തും.

മഹാമാരിയിൽ ജോലി നഷ്ടപ്പെട്ട മാതാപിതാക്കളുടെ കുട്ടികൾക്കായി പ്രത്യേക സ്കോളർഷിപ്പ് പദ്ധതിയും ഇതോടൊപ്പം നടപ്പാക്കുന്നുണ്ട്. വിശദാംശങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പർ: 9895052166