വീട് വാടകയ്‌ക്കെടുത്ത് വ്യാജമദ്യ നിര്‍മാണം; പൊലീസിൻ്റെ മിന്നൽ റെയിഡിൽ പിടികൂടിയത് 1500 ലിറ്റര്‍ സ്പിരിറ്റും 300 ലിറ്റര്‍ വ്യാജ കള്ളും; മദ്യം കടത്താന്‍ ഉപയോഗിച്ചിരുന്ന രണ്ട് വാഹനങ്ങളും, വ്യാജമദ്യ നിര്‍മാണ സാമഗ്രികളും പിടിച്ചെടുത്ത് പൊലീസ് 

വീട് വാടകയ്‌ക്കെടുത്ത് വ്യാജമദ്യ നിര്‍മാണം; പൊലീസിൻ്റെ മിന്നൽ റെയിഡിൽ പിടികൂടിയത് 1500 ലിറ്റര്‍ സ്പിരിറ്റും 300 ലിറ്റര്‍ വ്യാജ കള്ളും; മദ്യം കടത്താന്‍ ഉപയോഗിച്ചിരുന്ന രണ്ട് വാഹനങ്ങളും, വ്യാജമദ്യ നിര്‍മാണ സാമഗ്രികളും പിടിച്ചെടുത്ത് പൊലീസ് 

സ്വന്തം ലേഖകൻ 

തൃശൂര്‍: കൊടകര പറപ്പൂക്കര പള്ളത്ത് വ്യാജമദ്യ നിര്‍മാണകേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 1500 ലിറ്റര്‍ സ്പിരിറ്റും 300 ലിറ്റര്‍ വ്യാജ കള്ളും പിടികൂടി. വീട് വാടകയ്‌ക്കെടുത്ത് വ്യാജമദ്യ നിര്‍മാണകേന്ദ്രം നടത്തിയിരുന്ന ചൊവ്വല്ലൂര്‍പ്പടി തൈക്കാട് സ്വദേശി അരീക്കര വീട്ടില്‍ അരുണിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു. മദ്യം കടത്താന്‍ ഉപയോഗിച്ചിരുന്ന രണ്ട് വാഹനങ്ങളും വ്യാജമദ്യ നിര്‍മാണ സാമഗ്രികളും പൊലീസ് പിടികൂടി.

കള്ളില്‍ സ്പിരിറ്റ് കലര്‍ത്തി വില്‍പ്പന നടത്തുകയാണ് ഇവിടെ പതിവെന്ന് പൊലീസ് പറഞ്ഞു. മൂന്ന് മാസം മുമ്പാണ് ഇയാള്‍ ഇവിടെ വീട് വാടകയ്‌ക്കെടുത്തത്. ഇയാള്‍ക്ക് സ്പിരിറ്റ് എത്തിച്ചുനല്‍കുന്നവരെക്കുറിച്ചും വ്യാജമദ്യ വില്‍പ്പനയിടങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തും. ഇതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചാലക്കുടി ഡിവൈഎസ്പി സിനോജ് ടിഎസ്, പുതുക്കാട് എസ്എച്ച്ഒ സുനില്‍ദാസ് യുഎച്ച്, എസ്ഐ സൂരജ് കെഎസ്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ വിജി സ്റ്റീഫന്‍, സിഎ ജോബ്, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പിഎം മൂസ, വിയു സില്‍ജോ, എയു റെജി, ഷിജോ തോമസ്, പുതുക്കാട് എഎസ്ഐ ഡെന്നീസ് സിഎ, വിശ്വനാഥന്‍, വിജെ പ്രമോദ്, പിസി ജിലേഷ്, എന്‍വി ശ്രീജിത്ത്, എം മിഥുന്‍ എന്നിവർ അടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്.