ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവം ; ആരെയും സംരക്ഷിക്കില്ല, കേസ് അട്ടിമറിക്കപ്പെടില്ല; പൊലീസ് റിപ്പോർട്ട്‌ കിട്ടിയാൽ കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകും ; മന്ത്രി വീണ ജോർജ്

ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവം ; ആരെയും സംരക്ഷിക്കില്ല, കേസ് അട്ടിമറിക്കപ്പെടില്ല; പൊലീസ് റിപ്പോർട്ട്‌ കിട്ടിയാൽ കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകും ; മന്ത്രി വീണ ജോർജ്

സ്വന്തം ലേഖകൻ

കോഴിക്കോട്: ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ പൊലീസ് റിപ്പോർട്ട്‌ അംഗീകരിക്കുമെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ്. പൊലീസ് റിപ്പോർട്ട്‌ കിട്ടിയാൽ നടപടി എടുക്കുമെന്നും കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ആരെയും സംരക്ഷിക്കില്ല. ഒരു കേസും അട്ടിമറിക്കപ്പെടില്ലെന്നും വീണാ ജോർജ്ജ് പറഞ്ഞു.

ആരോഗ്യവകുപ്പ് തയ്യാറാക്കിയ രണ്ട് അന്വേഷണ റിപ്പോര്‍ട്ടുകളും തള്ളിയാണ് പൊലീസ് അന്വേഷണത്തിന് വിട്ടത്. പ്രതികളെ സംരക്ഷിക്കുയാണ് ലക്ഷ്യമെങ്കില്‍ ആദ്യത്തെ റിപ്പോര്‍ട്ട്തന്നെ അംഗീകരിച്ചാല്‍ മതിയായിരുന്നല്ലോയെന്നും മന്ത്രി ചോദിച്ചു. അതല്ല, നിയമനടപടികളിലൂടെ കുറ്റക്കാര്‍ക്ക് തക്കതായ ശിക്ഷ ലഭിക്കുന്നതിനും ഹര്‍ഷീനയ്ക്ക് നീതി ലഭിക്കുന്നതിനും വേണ്ടിയാണ് അന്വേഷണം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ നീതി ആവശ്യപ്പെട്ട് ഹര്‍ഷീന സമരത്തിലാണ്. 2017 ല്‍ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ മറന്നുവെച്ചുവെന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും രണ്ട് ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ കുറ്റക്കാര്‍തിരെ നടപടിയെടുക്കുക, 50 ലക്ഷം രുപ നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം.