ലയൺസ്‌ക്ലബിന്റെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം വിതരണം ചെയ്തു

ലയൺസ്‌ക്ലബിന്റെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം വിതരണം ചെയ്തു

സ്വന്തം ലേഖകൻ

കോട്ടയം : ലയൻസ്‌ക്ലബ്‌സ് ഇന്റർനാഷണാലിന്റെ ഹങ്കർ റിലീഫ് പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരുപ്പുകാർക്കും ഉച്ചക്കും വൈകിട്ടും ഭക്ഷണം നൽകുന്ന വിശപ്പ് രെഹിത 318 ബി പദ്ധതി ആരംഭിച്ചു.

ഒരു വർഷം നീണ്ടു നിൽക്കുന്ന ഭക്ഷണവിതരണ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി ഉദ്ഘാടനം ചെയ്തു. ലയൻസ് ഡിസ്ട്രിക്ട് ഗവർണർ പ്രിൻസ് സ്‌കറിയ അദ്ധ്യക്ഷം വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ആലപ്പുഴ പത്തനംതിട്ട ജില്ലകളുൾപ്പെടുന്ന ലയൻസ് ഡിസ്ട്രിക്റ്റിൽ ഭക്ഷണം ലഭിക്കാതെ ആരുമുണ്ടാകരുതെന്നാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്

ക്യാബിനറ്റ് സെക്രട്ടറിമാരായ എം.വി.മധു, വി. എം. മാത്യു, ഡിസ്ട്രിക്ട് ട്രെഷറർ ബിനു കോയിക്കൽ, ഡിസ്ട്രിക്ട് സെക്രട്ടറിമാരായ എം. പി. രമേശ് കുമാർ, ഷാജിലാൽ, തോമസ്‌കുട്ടി എ. ജെ., ജേക്കബ് പണിക്കർ, രതീഷ് ആർ. നായർ, ജോസഫ് ജെ. നാസർ, മനോജ് കൂട്ടിക്കൽ എന്നിവർ പ്രസംഗിച്ചു.