വിശ്വസിച്ച് കള്ള് പോലും കുടിക്കാനാവാത്ത കാലം..! മലയാളി വർഷങ്ങളായി കുടിച്ചത് നല്ല ശുദ്ധ വ്യാജക്കള്ള്; 13 എക്‌സൈസ് ഉദ്യോഗസ്ഥരുടെ പണി തെറിക്കും; കൂട്ടുനിന്നവരെല്ലാം കുടുങ്ങുമെന്നുറപ്പായി

വിശ്വസിച്ച് കള്ള് പോലും കുടിക്കാനാവാത്ത കാലം..! മലയാളി വർഷങ്ങളായി കുടിച്ചത് നല്ല ശുദ്ധ വ്യാജക്കള്ള്; 13 എക്‌സൈസ് ഉദ്യോഗസ്ഥരുടെ പണി തെറിക്കും; കൂട്ടുനിന്നവരെല്ലാം കുടുങ്ങുമെന്നുറപ്പായി

തേർഡ് ഐ ബ്യൂറോ

പാലക്കാട്: വർഷങ്ങളോളം മലയാളിയെ വ്യാജക്കള്ള് കുടിപ്പിച്ച തട്ടിപ്പു സംഘത്തിന് ഒടുവിൽ പിടിവീഴുന്നു. മലയാളിയെ വ്യാജക്കള്ള് കുടിപ്പിച്ച പാലക്കാട്ടെ ഡിസ്ലറി പൂട്ടാനും കർശന നടപടികൾ സ്വീകരിക്കാനും എക്‌സൈസ് വകുപ്പ് നടപടി തുടങ്ങി. വ്യാജക്കള്ള് വിൽപ്പന കേന്ദ്രത്തിൽ വേണ്ട ഒത്താശ ചെയ്തു നൽകിയിരുന്ന 13 ഉദ്യോഗസ്ഥരെയും സസ്‌പെന്റ് ചെയ്യും.

കേസ് അന്വേഷണം വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോയെ ഏൽപ്പിക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി എം വി ഗോവിന്ദൻ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലത്തൂർ റെയ്ഞ്ച് പരിധിയിലെ അണക്കപ്പാറയിലെ കള്ള് ഗോഡൗണിൽ നിന്ന് ജൂൺ 27 നാണ് വ്യാജകള്ളും സ്പിരിറ്റും കണ്ടെത്തിയത്.

വടക്കാഞ്ചേരി വഴുവക്കോടുള്ള ഒരു വീട്ടിൽ നിന്ന് 1312 ലിറ്റർ സ്പിരിറ്റ്, 2220 ലിറ്റർ വ്യാജകള്ള്, 11 ലക്ഷം രൂപ എന്നിവ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് പിടിച്ചെടുക്കുകയായിരുന്നു.

തുടർന്ന് എക്സൈസ് വിജിലൻസ് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഈ വീട്ടിൽ നിന്ന് മാസപ്പടി വിശദാംശങ്ങളുള്ള ഡയറി, ട്രയൽ ബാലൻസ് കാണിക്കുന്ന കമ്ബ്യൂട്ടർ സ്റ്റേറ്റ്മെന്റ്, കാഷ്ബുക്കുകൾ, വൗച്ചറുകൾ എന്നിവ കണ്ടെടുത്തു. .

ഈ രേഖകളിൽ നിന്നാണ് വ്യാജ മദ്യലോബിയുമായി ബന്ധമുള്ള എക്സൈസ് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ലഭിച്ചത്.

ജില്ലാതലം മുതൽ റേഞ്ച് തലം വരെയുള്ള ഉദ്യോഗസ്ഥരുടെ അറിവോടെ, വർഷങ്ങളായി വ്യാജകള്ള് നിർമ്മാണം നടന്ന് വരികയായിരുന്നു